അദ്ദേഹത്തിൻറെ ഒപ്പം അഭിനയിക്കുമ്പോൾ വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു…  തെറ്റിച്ചാൽ സാറിന് എന്ത് തോന്നും,  തന്റെ പോലീസ് ഓഫീസർ വേഷം അദ്ദേഹത്തിന് ഇഷ്ടപ്പെടാതിരിക്കുമോ… നീത പിള്ള മനസ് തുറക്കുന്നു…

വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ജോഷി സുരേഷ് ഗോപി കൂട്ടുകെട്ടിൽ എത്തിയ ചിത്രമാണ് പാപ്പൻ.  മികച്ച പ്രതികരണം നേടി തീയേറ്ററുകളിൽ നിറഞ്ഞു പ്രദർശനം തുടരുകയാണ് ഈ  ചിത്രം. സമീപ നാളുകളില്‍ ഇറങ്ങിയ മലയാള ചിത്രങ്ങളിൽ ഏറ്റവും മികച്ച കളക്ഷൻ സ്വന്തമാക്കിയത് പാപ്പനാണ്.  ചിത്രത്തിലെ ഓരോ അഭിനേതാക്കളും ഒന്നിനൊന്നു മികച്ച പ്രകടനം കാഴ്ച്ച വച്ചെങ്കിലും സമൂഹ മാധ്യമത്തിൽ ഏറ്റവും അധികം നിറഞ്ഞുനിൽക്കുന്നത് ഈ ചിത്രത്തിൽ പോലീസ് ഓഫീസറിന്റെ വേഷം അവതരിപ്പിച്ച നീതാ പിള്ളയാണ്.

സുരേഷ് ഗോപിയുടെ മകളായ വിൻസി എബ്രഹാം എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ നിത അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ  സുരേഷ് ഗോപിയുടെ ഒപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ച് അവർ തുറന്നു പറയുകയുണ്ടായി.

ഒരു പോലീസുകാരൻ എന്ന് പറയുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന മുഖം സുരേഷ് ഗോപിയുടേതാണ്. അതുകൊണ്ടുതന്നെ വിന്‍സി എബ്രഹാം എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ റഫർ ചെയ്തത് സുരേഷ് ഗോപിയെ തന്നെയായിരുന്നു. എന്നും അദ്ദേഹത്തിൻറെ സിനിമകളാണ് തനിക്ക് പ്രചോദനമായതെന്ന് നിത പിള്ള പറയുന്നു.

സുരേഷ് ഗോപി സെറ്റ് ചെയ്തു വച്ചിരിക്കുന്ന ഒരു സ്റ്റാൻഡേർഡ് നമുക്ക് എത്താൻ പറ്റുമോ എന്നറിയില്ല.  പക്ഷേ ആ ലക്ഷ്യം വെച്ചാൽ എന്തെങ്കിലും ചെയ്യാൻ കഴിയും എന്ന വിശ്വാസം ഉണ്ടായിരുന്നു. സിനിമയ്ക്ക് വേണ്ടി റഫർ ചെയ്തു വച്ചിരിക്കുന്ന ആളിന്റെ ഒപ്പം തന്നെ അത് പെർഫോം ചെയ്യാൻ കഴിയുക എന്ന് പറയുന്നത് തന്നെ വളരെ വലിയൊരു ചലഞ്ച് ആണ്.  അദ്ദേഹത്തിൻറെ ഒപ്പം അഭിനയിക്കുമ്പോൾ വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു തെറ്റിച്ചാൽ സുരേഷ് ഗോപി സാറിന് എന്ത് തോന്നും,  തന്റെ പോലീസ് ഓഫീസർ വേഷം അദ്ദേഹത്തിന് ഇഷ്ടപ്പെടാതിരിക്കുമോ എന്ന ചിന്തയും ഉണ്ടായി.  എന്നാൽ ആക്ഷൻ പറഞ്ഞു കഴിയുമ്പോൾ തന്നെ അദ്ദേഹം കൂടെ ഉള്ളവരെ കംഫർട്ടബിൾ ആക്കുമെന്ന് നിത പറയുന്നു. 

Leave a Reply

Your email address will not be published.