20 കോടി പ്രതിഫലം നാല്‍കാമെന്ന് പറഞ്ഞു…. പക്ഷേ ആ ഓഫര്‍ നയന്‍ താര നിരസ്സിച്ചു…

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക ആണ് നയൻതാര.  സ്വന്തമായി ഒരു ചിത്രം തോളിലേറ്റി വിജയിപ്പിക്കാനുള്ള സ്റ്റാർ വാല്യൂ ഉള്ള നടിയാണ് അവർ. അതുകൊണ്ട് തന്നെ  ഓരോ സിനിമ കഴിയുംതോറും നയൻസിന്റെ പ്രതിഫലം കൂടിക്കൊണ്ടിരിക്കുകയാണ്.

എന്നാൽ വൻ തുക പ്രതിഫലം നൽകാമെന്ന് പറഞ്ഞിട്ടും നയൻതാര അടുത്തിടെ ഒരു ചിത്രം ഉപേക്ഷിച്ചിരുന്നു.  തമിഴ് ഓൺലൈൻ മീഡിയകൾ ഈ വാർത്ത വലിയ പ്രാധാന്യത്തോടെ നൽകുകയും ചെയ്തു.  അടുത്തിടെ പുറത്തിറങ്ങിയ ലെജൻഡ് എന്ന ചിത്രത്തിലേക്ക് ആദ്യം ക്ഷണിച്ചത് നയൻതാരയെ  ആയിരുന്നു.  എന്നാൽ ഈ ക്ഷണം നയൻതാര നിരസിച്ചു.

ശരവണ സ്റ്റോഴ്സ് ഉടമ അരുള്‍ ശരവണന്‍ നായകനായെത്തിയ ചിത്രത്തിലേക്കുള്ള ക്ഷണമാണ് നയൻതാര ഉപേക്ഷിച്ചത്.  ശരവണൻ നയൻതാരയെ തൻറെ നായികയാക്കാൻ വിളിച്ചിരുന്നെങ്കിലും നയൻതാര ഈ ഓഫർ വേണ്ടെന്നു വയ്ക്കുക ആയിരുന്നു.  കോടികൾ ആയിരുന്നു പ്രതിഫലമായി പറഞ്ഞത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.അഭ്യൂഹങ്ങളെ വിശ്വസിക്കാമെങ്കില്‍ 20 കോടി രൂപ ആയിരുന്നു നയൻതാരയ്ക്ക് ലെജൻഡ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ പ്രതിഫലമായി വാഗ്ദാനം ചെയ്തത്.  എന്നാൽ തനിക്ക് താല്പര്യം ഇല്ല എന്ന് പറഞ്ഞ് നയൻസ് ഇതിൽ നിന്നും പിന്‍മാറുക ആയിരുന്നു.

പകരം ആ സ്ഥാനത്തേക്ക് എത്തിയത് ഉർവശി റാത്തോര്‍ ആയിരുന്നു.  40 കോടി രൂപ മുതൽമുടക്കി നിർമ്മിച്ച ചിത്രമായിരുന്നു ലെജൻഡ്.  കഴിഞ്ഞ മാസമാണ് ഈ ചിത്രം തീയേറ്ററിൽ എത്തിയത്.

വിവാഹത്തിനുശേഷം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നയൻതാര.  ഷാരൂഖ് ഖാൻ ആണ് നയൻസിന്റെ നായകൻ.  ജവാൻ എന്നാണ് ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.  നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രമായ ജവാനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേക്ഷകർ.

Leave a Reply

Your email address will not be published.