ഭര്‍ത്താവ് പോലും അതിന് നിര്‍ബന്ധിച്ചു… പക്ഷേ ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുക ആയിരുന്നു താനെന്ന് രമാ ദേവി… 

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേപോലെ തിളങ്ങി നിന്നിരുന്ന നടിയാണ് രമാദേവി.  വളരെ വർഷങ്ങളായി തിരശ്ശീലയ്ക്ക് മുന്നിൽ നിറഞ്ഞു നിൽക്കുന്ന അവർ അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ ഒരു അഭിമുഖം ഏറെ ശ്രദ്ധിക്കപ്പെട്ടു.  സമൂഹ മാധ്യമങ്ങളിൽ ഇത് ചര്ച്ച ആയി മാറുകയും ചെയ്തു.

തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ നെഗറ്റീവ് ആണോ പോസിറ്റീവ് ആണോ എന്ന് ഒരിക്കലും നോക്കാറില്ല എന്നു രമ ദേവി പറയുന്നു. എന്നാൽ ഗ്ലാമറസ് ആയിട്ടുള്ള കഥാപാത്രങ്ങൾ ലഭിച്ചപ്പോഴൊക്കെ അതിനോട് മറ്റൊന്നും നോക്കാതെ നോ പറയുകയും ചെയ്തു. ഗ്ലാമർ ആയിട്ടുള്ള വേഷങ്ങൾ ചെയ്താൽ എന്ത് സംഭവിക്കും എന്ന് ചോദിച്ചാൽ ഒന്നുമില്ല,  പക്ഷേ താൻ ഒരിക്കലും അത് ചെയ്യില്ല.  അത് തന്റെ മാത്രം കാഴ്ചപ്പാടാണ്.

തന്റെ ശരീരപ്രകൃതം ഒരിക്കലും ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ഉതകുന്നതല്ല.  താന്‍ വളരെ ആവറേജ് ആയിട്ടുള്ള ഒരു വ്യക്തിയാണ്.  അതുകൊണ്ട് തന്നെ ശരീരത്തിന് ചേരുന്ന വേഷങ്ങൾ ചെയ്യാനാണ് കൂടുതൽ താല്പര്യം. അങ്ങനെയുള്ള വേഷങ്ങൾ മാത്രമേ ഇതുവരെ ചെയ്തിട്ടുള്ളൂ.  മുലക്കച്ച കെട്ടി അഭിനയിക്കുന്നത് പോലും ഇഷ്ടമല്ല.

അത്തരമൊരു സംഭവം തന്‍റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറയുകയുന്നു. പി ജി വിശ്വംഭരന്റെ ചിത്രത്തിൽ വളരെ നല്ലൊരു വേഷത്തിലേക്കാണ് ക്ഷണിച്ചത്.  അതിൽ മുലക്കച്ച കെട്ടി അഭിനയിക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ വേഷത്തെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ അത് ചെയ്യില്ലെന്ന് മറുപടി പറഞ്ഞതാണ്.  ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ മികച്ച ഒരു ബ്രേക്ക് ആയിരിക്കും ആ വേഷം എന്ന് സംവിധായകന്‍ തന്നോട് പറഞ്ഞു. തന്‍റെ  ഭർത്താവും ആ വേഷം അഭിനയിക്കാൻ നിര്‍ബാധിച്ചു. പക്ഷേ അത് ചെയ്യുന്നില്ല എന്ന തീരുമാനത്തിൽ താൻ ഉറച്ചു നിൽക്കുകയായിരുന്നു രമാദേവി പറഞ്ഞു.

Leave a Reply

Your email address will not be published.