ചാന്ത് പൊട്ട്, കുഞ്ഞിക്കൂനന്‍ തുടങ്ങിയ ചിത്രങള്‍ ദിലീപിനല്ലാതെ മറ്റൊരാള്‍ക്ക് അഭിനയിക്കാന്‍ കഴിയുമെങ്കില്‍ അത് മോഹന്‍ലാലിന് മാത്രമാണ്…ജിജ സുരേന്ദ്രന്‍..

മിനി സ്ക്രീനിളും ബിഗ് സ്ക്രീനിലും  വളരെ സജീവമായി നില്‍ക്കുന്ന നടിയായ ജീജ സുരേന്ദ്രൻ അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  സൂപ്പർ താരം മോഹൻലാലിനെ കുറിച്ച് ഇവർ പറഞ്ഞ വാക്കുകൾ വളരെ വേഗം തന്നെ വൈറലായി മാറി.

മോഹൻലാലിനെ പോലെ അസാമാന്യ കഴിവുള്ള മറ്റൊരു നടൻ ഇല്ലെന്ന് ജിജാ സുരേന്ദ്രൻ പറയുന്നു.  മോഹൻലാനു ചെയ്യാൻ പറ്റാത്ത ഒരു കഥാപാത്രവും ഇല്ല.  അദ്ദേഹം ഏത് കഥാപാത്രവും വളരെ  മനോഹരമായി ചെയ്യും. ദിലീപ് അഭിനയിച്ച കുഞ്ഞിക്കൂനൻ , ചാന്ത് പൊട്ട് , തുടങ്ങിയ ചിത്രങ്ങൾ ദിലീപിന് അല്ലാതെ മറ്റൊരാൾക്ക് ചെയ്യാൻ പറ്റുമെങ്കിൽ അത് മോഹൻലാലിന് മാത്രം ആയിരിക്കുമെന്നും ജിജാ സുരേന്ദ്രന്‍ പറയുന്നു.

ഇപ്പോഴുള്ള ഒരു അഭിനേതാവിനും മോഹൻലാലിനെ പോലെ ആകാൻ കഴിയില്ല.  ചിലപ്പോൾ മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാലിന് അതുപോലെ ആകാൻ കഴിയുമായിരിക്കാം. എങ്കിലും മോഹൻലാലിനോടൊപ്പം എത്താൻ ഒരിക്കലും പ്രണവിന് കഴിയില്ല. അത്രത്തോളം മികച്ച അഭിനയവും പെരുമാറ്റവുമാണ് മോഹൻലാലിനുള്ളതെന്നും അവര്‍ പറഞ്ഞു.

അതേ സമയം തനിക്ക് സിനിമാ മേഖലയിൽ ഏറ്റവും അധികം സ്നേഹമുള്ള വ്യക്തി നടന്‍ ജയസൂര്യ ആണെന്നു അവര്‍ ഈ അവസരത്തില്‍ പറയുകയുണ്ടായി.  സ്വന്തം അമ്മയോട് കാണിക്കുന്ന അത്ര സ്നേഹമാണ് ജയസൂര്യ തന്നോട് കാണിക്കുന്നത്. താനും ജയസൂര്യയും ഒരുമിച്ച് അഭിനയിച്ച ചിത്രത്തിന്‍റെ ലൊക്കേഷനിൽ ജയസൂര്യ എത്തുമ്പോൾ തന്നെ  ചേച്ചി എന്നു വിളിച്ച് കെട്ടിപ്പിടിക്കും.  ഒരു മകനോട് എന്ന പോലുള്ള ഒരു സ്നേഹമാണ് തനിക്ക് ജയസൂര്യയോടും ഉള്ളതെന്നും അവർ പറയുന്നു.

Leave a Reply

Your email address will not be published.