ഗര്‍ഭിണിയാകാന്‍ ലൈംഗികബന്ധം മാത്രം പോര… മറ്റ് ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം…  വിദഗ്ദ്ധര്‍ പറയുന്നത് ….

ആരോഗ്യപരമായി ഒരു പ്രശ്നവും ഇല്ലെങ്കിലും ഗർഭധാരണത്തിന് കഴിയുന്നില്ലെങ്കിൽ അതിനു ചില വാസ്തു ദോഷങ്ങളും കാരണമെന്നാണ് ഈ രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നത്.  ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം ദോഷങ്ങളെ എന്നന്നേക്കുമായി ജീവിതത്തില്‍ നിന്നും പുറത്താക്കാനാകും. ഗർഭിണിയാകണമെങ്കിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.

വടക്ക് കിഴക്ക് ദശയുള്ള കിടപ്പുമുറിയിൽ കിടക്കുന്ന ദമ്പതികൾക്ക് സന്താന  ഭാഗ്യം ഉണ്ടാകില്ലെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. ഗര്‍ഭിണി ആയാല്‍പ്പോലും അത് പൂർണ്ണതയിൽ എത്താനോ പ്രസവിക്കാനോ ഉള്ള  സാധ്യതയില്ല എന്നു ശാസ്ത്രം പറയുന്നു.  വാസ്തുവിന്റെ നിലനിൽപ്പിന്റെ തന്നെ അടിസ്ഥാനമായ പഞ്ചഭൂതങ്ങളിലെ ജലമാണ് ഈ ദോഷത്തിന് കാരണം.

അതുപോലെ തന്നെ  ഗർഭിണികൾ ഒരുകാരണവശാലും തെക്ക് കിഴക്ക് ഭാഗത്തുള്ള മുറികൾ കിടക്കാൻ ഉപയോഗിക്കരുത്.  ഈ ദിശയിലുള്ള മുറിയിലേക്ക് ചൂട് കൂടുതലായി എത്തുന്നത് കൊണ്ട് തന്നെ ഗര്‍ഭം അലസിപ്പോകുന്നതിന് കാരണമായേക്കാം.  മാസം തികയാതെ പ്രസവിക്കുന്നതിനും ഇത് വഴിവെക്കും.

ഗർഭിണികൾ ഒരു കാരണവശാലും കൂടുതൽ ഇരുട്ടുള്ള സ്ഥലങ്ങളിലോ വെളിച്ചക്കുറവുള്ള സ്തലങ്ങളിലോ ഒരുപാട് സമയം ചെലവഴിക്കാൻ പാടുള്ളതല്ല.   ഗർഭിണികൾക്ക് ചുറ്റും എപ്പോഴും പ്രകാശമുണ്ടെന്ന് ഉറപ്പുവരുത്തുക.
വായു സഞ്ചാരവും വേണം.

ഗർഭിണികൾ കിടക്കുന്ന മുറികളിൽ ഒരു കാരണവശാലും നെഗറ്റീവ് എനർജിയുള്ള ചിത്രങ്ങൾ വയ്ക്കരുത്.  ഉദാഹരണത്തിന് യുദ്ധം,  സങ്കടം, 
ആക്രമം,  ക്രൂരത എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കഴിവതും ഗർഭിണികൾ കിടക്കുന്ന മുറികളിൽ നിന്ന് ഒഴിവാക്കേണ്ടതാണ്.  പകരം പോസിറ്റീവ് എനർജി ഉണ്ടാകുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കണം.  ചിരിക്കുന്ന കുട്ടികൾ,  പൂക്കൾ തുടങ്ങിയവയുടെ ചിത്രങ്ങളൊക്കെ പോസിറ്റീവ് എനർജി
പ്രദാനം ചെയ്യുന്ന ചിത്രങ്ങളാണ്.

മറ്റൊന്നു പടിക്കെട്ടിനും തൂണുകൾക്കും താഴെയുള്ള ബാത്റൂമുകൾ ഗര്‍ഭിണികള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.  ഇത്തരം സ്ഥലങ്ങളിൽ ബാത്ത് റൂം ബാത്രൂം നിർമ്മിക്കുന്നത് വാസ്തുശാസ്ത്രപരമായി നിഷിദ്ധമാണ്.  ഇനി രണ്ടു നില വീടാണെങ്കിൽ ഗർഭിണി കിടക്കുന്ന മുറി തൂണിന് താഴെയല്ല എന്ന് ഉറപ്പുവരുത്തണം.  ഗർഭിണികൾ കടും ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ഗർഭകാലത്ത് ധരിക്കുന്നത് ഒഴിവാക്കുകയും വേണം. 

Leave a Reply

Your email address will not be published.