
മലയാളം തമിഴ് സിനിമാ ലോകത്ത് തിളങ്ങി നില്ക്കുന്ന താരമാണ് പാര്‍വതി നായര്‍. മോഹന്‍ലാലിന്റെ നായികയായി നീരാളിയിലൂടെ സിനിമ ലോകത്തു സുപരിചിതയായ ഇവര്‍ അരങ്ങേറ്റം കുറിച്ചത് വീ കെ പ്രകാശിന്റെ പോപ്പിന്‍സ് എന്ന ചിത്രത്തിലൂടെ ആണ്.

പിന്നീട് പൃഥ്വി രാജ് നായകനായ ജെയിംസ് ആന്‍ഡ് ആലീസ് എന്ന ചിത്രത്തിലും മികച്ച വേഷം ചെയ്തു. അബുദാബിയില്‍ സ്ഥിര തമസ്സാമാക്കിയ ഒരു വിദേശ മലയാളി കുടുംബത്തിലാണ് ഇവര്‍ ജനിച്ചത്. സോഫ്ട് വെയര്‍ മേഖലയില്‍ ജോലി നോക്കിയിരുന്ന ഇവര്‍ അതേ സമയം തന്നെ മെഡലിങ്ങിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് .

മിസ്സ് നേവീ ക്യൂന്‍ ആയും മിസ്സ് കര്‍ണാടക ആയും ഇവര്‍ തെരെഞ്ഞെടുക്കപ്പെട്ടിടുണ്ട്. എന്നൈ അറിന്താള്‍ എന്ന അജിത്ത് ചിത്രത്തിലൂടെ ആണ് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്നു കമലഹാസ്സന്, ഉദയനിധി സ്റ്റാലിന് തുടങ്ങിയവരുടെയും ചിത്രങ്ങളിലും അഭിനയിച്ചു തമിഴ് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി. ആദ്യ കന്നഡ ചിത്രത്തിലെ അഭിനയത്തിന് ഒരു സ്വകാര്യ സംഘടന നല്കിയ മികച്ച നടിക്കുള്ള പുരസ്കാരവും ഇവര്‍ നേടുകയുണ്ടായി.

ഒട്ടുമിക്ക എല്ലാ സമൂഹ മാധ്യമങ്ങളിലും വളരെ ആക്ടീവ് ആയി തന്നെ പാര്‍വതി ഇടപെടാറുണ്ട്. കഴിഞ്ഞ ദിവസ്സം ഇന്‍സ്റ്റഗ്രമില്‍ ആരാധകര്ക്കയി
ഒരു ചോദ്യോത്തര വേള ഒരുക്കിയിരുന്നു. സ്വഭാവികമായ പല ചോദ്യങ്ങളും പലരും ചോദിച്ചെങ്കിലും ഇതിനിടയില്‍ ഒരു വിരുതന് മനപ്പൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുവാന്‍ വേണ്ടി ഒരു ചോദ്യം ഉന്നയിച്ചു.

എത്രയാണ് പര്വതിയുടെ സൈസ് എന്നായിരുന്നു അയാള്‍ക്ക് അറിയേണ്ടിയിരുന്നത്. ഇതിന് മറുപടിയായി അവര്‍ പറഞ്ഞത് ചെരുപ്പിന്റെ സൈസ് 37 ആണെന്നും ട്രെസ്സിന്റെ സൈസ് എസ് സ്മാള്‍ ആണെന്നും കൂളായി പറഞ്ഞു. ഈ മറുപടി സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തു.

താരത്തിന്റെ ഈ മറുപടിയെ അഭിനന്ദനങ്ങളോട് കൂടിയാണ് പലരും സ്വീകരിച്ചത്. മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത് സ്വിം സ്യൂട്ട് ധരിക്കാറുണ്ടോ എന്നായിരുന്നു. ഉടന്‍ വന്നു ചൂടുള്ള മറുപടി. സ്വിം ചെയ്യുമ്പോള്‍ സ്വിം സ്യൂട്ടല്ലാതെ മറ്റെന്താണ് ധരിക്കേണ്ടത് എന്നയിരുന്നു മറുചോദ്യം. പേരിലെ ജാതിവാലിനെക്കുറിച്ച് ഒരാള്‍ ചോദിച്ചപ്പോള്‍ ജാതി പേരില്‍ മാത്രമേ ഉള്ളൂ എന്നും അതില്‍ താന്‍ വലിയ പ്രധാന്യം കൊടുക്കുന്നില്ലന്നും താരം ആരാധകരോടായി പറഞ്ഞു.
