തലയടിച്ച് നിലത്തു വീണ കജോളിന്‍റെ ഓര്മ്മ നഷ്ടപ്പെട്ടു… പരസ്പര ബന്ധമില്ലാതെ സംസാരിക്കാന്‍ തുടങ്ങി… ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തില്‍ കജോളിന് സംഭവിച്ചത്…

ഇന്ത്യന്‍ സിനിമാ ലോകത്ത് നിരവധി ആരാധകർ ഉള്ള രണ്ട് താരങ്ങളാണ് ഷാരൂഖ് ഖാനും കാജോളും.  ഇരുവരും ഒന്നിച്ച് സ്ക്രീനിൽ എത്തുന്നത് കാണാൻ കാത്തിരിക്കുന്ന നിരവധി ആരാധകരാണ് ഇപ്പൊഴും ഉള്ളത്. ഇരുവരും ഒരുമിച്ചെത്തിയപ്പോഴൊക്കെ വലിയ വിജയങ്ങള്‍ സൃഷ്ടിക്കപ്പെട്ടുണ്ട്.

രണ്ടാളും നായികാ നായികന്മാരായി 1998 പുറത്തിറങ്ങിയ കുച്ച് കുച്ച് ഹോത്താ ഹേ എന്ന ചിത്രവും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചതാണ്. കരണ്‍ ജോഹര്‍ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു അപകടത്തെ കുറിച്ച് ഷാരൂഖ് ഒരിക്കല്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ ഒരു അപകടം ഉണ്ടായി കാജോളിന് ഓർമ്മ നഷ്ടപ്പെടുന്ന ഒരു സാഹചര്യം വരെ ഉണ്ടായി. കജോളും ഷാരൂഖ് ഖാനും കൂടി സൈക്കിളിൽ വരുന്ന ഒരു സീൻ അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടെ ആയിരുന്നു ആ അപകടം നടന്നത്.

ഇരുവരും സൈക്കിളിൽ പോകുന്നതിനിടെ കാജോൾ പെട്ടന്നു തലയിടിച്ച് നിലത്ത് വീണു. ഇത് കണ്ടപ്പോൾ ഷാരൂഖ് പൊട്ടിച്ചിരിച്ചു. കജോളിന് കാര്യമായ കുഴപ്പമൊന്നും സംഭവിച്ചില്ല എന്ന് കരുതിയാണ് ഷാരൂഖ് ചിരിച്ചത്.  എന്നാൽ പിന്നീടാണ് ആ സംഭവത്തിന്‍റെ ഗൗരവം അദ്ദേഹം മനസ്സിലാക്കുന്നത്. വീഴ്ച്ചയുടെ ആഘാതത്തില്‍ കജോളിന്  ഓർമ്മ നഷ്ടപ്പെട്ടു.

കുറച്ചു സമയത്തേക്ക് പഴയ കാര്യങ്ങൾ എല്ലാം മറന്നു പോയി. കജോളിന്  ഒന്നും ഓർത്തെടുക്കാൻ കഴിഞ്ഞില്ല. എല്ലാവരും വല്ലാതെ ടെന്‍ഷനിലായി. കാജോള്‍ മറ്റൊരാളെപ്പോലെ സംസാരിക്കാന്‍ തുടങ്ങി.  ഉടന്‍ തന്നെ സംവിധായകൻ കരണ്‍ ജോഹറും ഷാരൂഖും ചേർന്ന് കജോളിന്‍റെ ഭര്‍ത്താവ് അജയ് ദേവഗണിനെ വിളിച്ചു കാജോളിന് ഫോൺ നൽകി. അജയ് ദേവഗണിനോട് സംസാരിച്ചതിനു ശേഷം ആണ് കാജോള്‍ സാധാരണ നിലയിൽ ആയതെന്ന് ഷാരൂഖ് പറയുകയുണ്ടായി. 

Leave a Reply

Your email address will not be published.