മോഹന്‍ലാലും പൃഥ്വിരാജും ചെയ്താല്‍ ‘ആഹാ’ നമ്മള്‍ ചെയ്താല്‍ ‘ഓഹോ’…  ഡബിൾ മീനിങ്,  പാട്ട്,  ഡാൻസ് ഇതെല്ലാം തന്‍റെ ചിത്രത്തില്‍ ഉണ്ടാകും….  തുറന്നടിച്ച് ഒമര്‍ ലുലു….

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നല്ല സമയം,.
ഈ ചിത്രം ഓ ടീ ടീ ആയി റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് ഷൂട്ട് ആരംഭിച്ചു കഴിഞ്ഞപ്പോൾ അത് തീയേറ്ററിൽ റിലീസ് ചെയ്താൽ കൊള്ളാം എന്ന് തോന്നുകയും അങ്ങനെയാണ് ഈ ചിത്രം തിയേറ്ററിലേക്ക് മാറ്റുന്നതെന്നും ചിത്രത്തിൻറെ അണിയറ പ്രവർത്തകർ  പറയുകയുണ്ടായി. അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ ഈ ചിത്രത്തെ കുറിച്ച് സംവിധായകന്‍ ഒമര്‍ ലുലു മാനസ് തുറന്നു സംസാരിച്ചു.

തന്‍റെ ഒരു പടത്തിൽ എന്തൊക്കെയാണ് പ്രതീക്ഷിക്കുന്നത് അതെല്ലാം ഈ ചിത്രത്തില്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറയുന്നു.    ഡബിൾ മീനിങ്,  പാട്ട്,  ഡാൻസ് ഇതെല്ലാം തന്‍റെ ചിത്രത്തിലും ഉണ്ടാകും. ബ്രോ ഡാഡിയില്‍ കണ്ടത് പോലെ ഉള്ളതൊക്കെയാണ് ധമാക്കായിലും ഉള്ളത്. എന്നാല്‍ ജഗതി ചേട്ടൻറെ ഒരു ട്രോളിൽ പറയുന്നതുപോലെ അവർ ചെയ്യുമ്പോൾ ആഹാ നമ്മൾ ചെയ്യുമ്പോൾ ഓഹോ എന്ന നിലപാടാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു.

സാറ്റലൈറ്റ് എന്ന് പറയുന്ന സാധനം കൊണ്ട് മാത്രമാണ് മലയാള സിനിമ നശിച്ചത്.  വലിയ ബിസിനസ് സാധ്യതകൾ കൊണ്ടാണ് സിനിമ ഇപ്പോൾ ചെയ്യുന്നത്. ബാബു ആന്റണിയെ വച്ച് പവർ സ്റ്റാർ ചെയ്യാൻ നിർമ്മാതാവിനെ കണ്ടെത്താന്‍ താന്‍ നടത്തിയ കഷ്ടപ്പാട് തനിക്ക് മാത്രമേ അറിയൂ എന്ന് അദ്ദേഹം പറയുന്നു.

സ്റ്റാറുകൾ ഇല്ലാത്ത ഒരു സിനിമ എങ്ങനെയാണ് സാറ്റലൈറ്റ് എടുക്കുന്നത്. തിയേറ്ററിൽ ഓടി ഹിറ്റ് ആകണം.  തന്റെ നാല് ചിത്രങ്ങളും തീയറ്ററില്‍ ഓടിയ പടങ്ങളാണ്. ധമാക്ക മാത്രമാണ് ഓടാത്ത ചിത്രം, അതാണ് ഏറ്റവും ചെലവ് കുറഞ്ഞ നിർമിച്ച ചിത്രമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മക്കളിൽ നിന്ന് പോലും ഒന്നും പ്രതീക്ഷിക്കാത്ത വ്യക്തിയാണ് താൻ,അതുകൊണ്ട് താന്‍ പരിചയപ്പെടുത്തിയ താരങ്ങള്‍ തന്നെ തിരിഞ്ഞു നോക്കിയില്ലങ്കിലും ഒരു കുഴപ്പവും ഇല്ല. ആർക്കാണ് അതില്‍ നഷ്ടം,  താൻ എപ്പോഴും സിനിമ ചെയ്തുകൊണ്ടിരിക്കുക ആണെന്നും ഒമര്‍ ലുലു കൂട്ടിച്ചേര്‍ത്തു. 

Leave a Reply

Your email address will not be published.