ഞാന്‍ വസ്ത്രം മാറുമ്പോള്‍ ലൈറ്റ് ഓഫ് ചെയ്യുമായിരുന്നു, ആ ഞാന്‍ ഇന്ന് A സര്‍ട്ടിഫിക്കറ്റ് കിട്ടിയ ചിത്രത്തിലെ നായിക ആയി

മലയാളത്തിലെ അറിയപ്പെടുന്ന സ്വതന്ത്ര ചിന്തകനായ മൈത്രേയന്റെയും ജയശ്രീയുടെയും മകളായ കനി കുസൃതി ഇന്ന് മാതാപിതകളുടെ മേല്‍വിലാസ്സത്തിനുമപ്പുറം സ്വന്തമായി ഒരു പേര് സൃഷ്ടിച്ച നടിയാണ്. ഈ അടുത്ത ഇടക്ക് കനി കുസൃതി നായികയായ ബിരിയാണി ഒട്ടനവധി പുരസ്കാരങ്ങള്‍ എറ്റ് വാങ്ങിയിരുന്നു.

‘ഏ’ സര്‍ട്ടിഫിക്കറ്റ് നേടി പുറത്തിറങ്ങിയ ബിരിയാണി എന്ന ചിത്രത്തിലൂടെ നിരവധി വിമര്‍ശനങ്ങളും ഇവരെ തേടിയെത്തി . എന്നാല്‍ ഇതേ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു. മറ്റാരും സഞ്ചരിക്കാത്ത വഴിയിലൂടെ സഞ്ചരിച്ച് മികച്ച നടിക്കുള്ള പുരസ്കാരം നേടുന്ന കനി ഒരേ സമയം പരമ്പരാഗത വാദികളുടെ വിമര്‍ശനങ്ങളും പുരോഗമന വാദികളുടെ പ്രശംസയും എറ്റ് വാങ്ങി.

ഇന്നത്തെ മലയാളി സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ വളരെ മനോഹരമായി ഈ ചിത്രത്തില്‍ വരച്ചു കാട്ടിയിട്ടുണ്ട്. ബിരിയാണി എന്ന ചിത്രത്തിലെ നഗ്നതാ പ്രദര്‍ശനത്തിന് നിരവധി വിമര്‍ശനങ്ങള്‍ കനി ഏറ്റു വാങ്ങിയിരുന്നു. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളെയും വളരെ നേരിയ ലാഘവത്തോടെ മാത്രമേ ഇവര്‍ കാണാറുള്ളൂ. ബിരിയാണിക്ക് ശേഷമുള്ള താരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയ ചര്ച്ച ആയിരിക്കുകയാണ്.

ഒരു പ്രായം വരെ ലൈറ്റ് ഓഫ് ചെയ്യാതെ ഡ്രസ് മാറാന്‍ പോലും തനിക്ക്ച മ്മലയിരുന്നെന്നും തന്റെ സ്വന്തം ശരീരം കാണുന്നത് പോലും നാണമായിരുന്ന താന്‍ ഇന്ന് അര്‍ദ്ധ നഗ്നയായിപ്പോലും കഥാപാത്രം ആവശ്യപ്പെട്ടാല്‍ പൂര്‍ണ നഗ്നയായി പോലും അഭിനയിക്കാന്‍ തനിക്ക് മടിയില്ലന്നും പറയുന്നു. എന്തിനെയും ഭയക്കുന്ന ഒരു കുട്ടിയില്‍ നിന്നും ഒന്നിനെയും ഭയമില്ലാത്ത ഒരു യുവതിയിലേക്ക് താന്‍ വളര്‍ന്നെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.