ഭീഷണിയില്‍ ഭയന്ന് സൂപ്പര്‍ താരം…   തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സ് ലഭിച്ച ഉടന്‍ തന്നെ  വാഹനവും സുരക്ഷിതമാക്കി സല്‍മാന്‍ ഖാന്‍….

ഹിന്ദി സിനിമാ ലോകത്തെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. കഴിഞ്ഞ കുറച്ചു ദിവസ്സങ്ങളായി അദ്ദേഹം വാര്‍ത്തകളില്‍ നിറയുകയാണ്. തന്‍റെ ഏതെങ്കിലും സിനിമാ വിശേഷങ്ങളുമായി ബന്ധപ്പെട്ടല്ല ഇത്തവണ അദ്ദേഹം വാര്‍ത്തകളില്‍
ഇടം പിടിച്ചിരിക്കുന്നത്. അദ്ദേഹത്തിന് നേരെ വധ ഭീഷണി ഉയര്‍ന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മുംബൈ പോലീസ് തോക്ക് കൈവശം വയ്ക്കുന്നതിഉള്ള ലൈസൻസ് നൽകിയിരുന്നു. ഇതായിരുന്നു സല്‍മാന്‍ വാര്‍ത്തകളില്‍ നിറയാന്‍ കാരണം.

ഇപ്പോഴിതാ തോക്ക് കൈവശം വയ്ക്കുണ്ത്തിനുള്ള അനുമതി ലഭിച്ച് അധികം വൈകാതെ തന്നെ വെടി വെച്ചാൽ ഏൽക്കാത്ത ബുള്ളറ്റ് പ്രൂഫ് കാറും സ്വന്തമാക്കിയിരിക്കുകയാണ് താരം.  2017 മോഡല്‍ ടൊയോട്ട ലാൻഡ് ക്രൂയിസർ എൽ സി 200 മോഡൽ വാഹനമാണ് സൽമാൻ ബുള്ളറ്റ് ആക്കിയിരിക്കുന്നത്.

4461 സി സി ഡീസൽ എൻജിൻ ഉപയോഗിക്കുന്ന ഈ വമ്പൻ എസ് യു വിക്ക് 262 bhp കരുത്തുണ്ട്.  ഈ വാഹനത്തിൻറെ എല്ലാ ഗ്ലാസ്സുകളും സൽമാൻ ബുള്ളറ്റ് ആക്കിയിരിക്കുകയാണ്.  കൂടാതെ എല്ലാ അത്യാധുനീക സുരക്ഷാ  സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ വാഹനത്തിൽ സാധാരണയായി കൊടുത്തിട്ടുള്ള ഗ്ലാസിന് പകരം കൂടുതൽ കട്ടിയുള്ള ഗ്ലാസ് നൽകുകയും വിൻഡോയിൽ വീതി കൂട്ടിയ ബുള്ളറ്റ് പ്രൂഫ് ക്ലാഡിംഗ് നല്കി അതീവ സുരക്ഷയുള്ള ഒരു വാഹനമാക്കി മാറ്റിയിരിക്കുകയാണ് അദ്ദേഹം.

പ്രമുഖ പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവായിരുന്ന സിന്ധു മൂസേ വാല അജ്ഞാതരുടെ ആക്രമണത്തിൽ മരിച്ചതിന് തൊട്ടു പിന്നാലെയാണ് സൽമാൻഖാനും അദ്ദേഹത്തിൻറെ പിതാവിനുമെതിരെ വധഭീഷണി ഉണ്ടായത്. പഞ്ചാബി ഗായകന്‍റെ ഗതി സല്‍മാനും പിതാവിനും വരും എന്നതായിരുന്നു ലഭിച്ച സന്ദേശം. ഇതിൻറെ അടിസ്ഥാനത്തിലാണ് സൽമാൻ ഖാൻ തന്റെ വാഹനം ബുള്ളറ്റ് പ്രൂഫ് ആക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published.