ആകാശ ദൂത് കണ്ടിട്ട് കരയാത്തവര്‍ ഉണ്ടെന്ന് പറഞ്ഞാല്‍ താന്‍ വിശ്വസ്സിക്കില്ലന്നു സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍..

എപ്പോള്‍ കണ്ടാലും കണ്ണു നിറഞ്ഞു പോകുന്ന അത്യപൂർവ്വ ചിത്രങ്ങളിൽ ഒന്നാണ് ആകാശദൂത്. റിലീസ് ആയി ഇത്ര വര്ഷം കഴിഞ്ഞിട്ടും ഈ ചിത്രം ഇപ്പോൾ കണ്ടാലും പ്രേക്ഷകരുടെ കണ്ണുകൾ നിറയും. മുരളിയും മാധവിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ നാല് ബാലതാരങ്ങളും ഗംഭീരമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

ഡെന്നിസ് ജോസഫ് കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്തു 1993 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നേടിയിരുന്നു.  മുരളി,  മാധവി എന്നിവരെക്കൂടാതെ ജഗതി ശ്രീകുമാർ, നെടുമുടി വേണു, എന്‍ എഫ്  വർഗീസ്,  ബിന്ദു പണിക്കർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു.

ഈ ചിത്രവും അതേ പോലെ തന്ന ചിത്രത്തിലെ ഗാനങ്ങളും വലിയ ഹിറ്റായിരുന്നു.  ഈ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം ഇട്ടത് സംഗീത സംവിധായകൻ ഔസേപ്പച്ചനാണ്. ഈ ചിത്രത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ആശ്രദ്ധ നേടുന്നത്.

ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഓർമ്മകൾ പങ്ക് വച്ചത്. ആകാശദൂത് കണ്ടിട്ട് കരയാത്തവർ ഉണ്ടെന്ന് പറഞ്ഞാൽ ഒരിക്കലും താൻ വിശ്വസിക്കില്ലെന്ന് അദ്ദേഹം പറയുന്നു.  ഇപ്പോഴും ആകാശദൂതിലെ  ചില രംഗങ്ങൾ കാണുമ്പോൾ കണ്ണു നിറഞ്ഞുപോകും. ഒരു കാലം വരെ ആ ചിത്രത്തിൻറെ കഥ ആരോടെങ്കിലും പറഞ്ഞാൽ പോലും താൻ കരയുമായിരുന്നു എന്ന് ഔസേപ്പച്ചൻ പറയുന്നു.

രാപ്പാടി കേഴുന്നുവോ എന്ന് തുടങ്ങുന്ന ഗാനം ആ ചിത്രത്തിൻറെ വിജയത്തിൽ ഒരു നിർണായക പങ്കു വഹിച്ചു. അത്രയും ഭംഗിയുള്ള വരികളാണ് അത്.  ആദ്യം ചെയ്ത ടൂൺ കേട്ടപ്പോൾ തന്നെ സംവിധായകൻ സിബി മലയില്‍ കരഞ്ഞു പോയി. ആ സിനിമയുടെ വിജയത്തിന് പിന്നിൽ ആ ഗാനത്തിന് വലിയ പങ്കുണ്ട്.   സിനിമയുടെ മുഴുവൻ ഫിലിം ആ ഗാനത്തിൽ കൊണ്ടുവരാൻ യേശുദാസിന് കഴിഞ്ഞിട്ടുണ്ട്,  ആ പാട്ടിനെ യേശുദാസിന് മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചുവെന്നും ഔസേപ്പച്ചന്‍ പറയുകയുണ്ടായി.

Leave a Reply

Your email address will not be published.