സഭാഷ് ചന്ദ്രബോസ് എന്ന ചിത്രത്തിന്റെ റിലീസിന് മുമ്പേ ഡിഗ്രീഡിംഗ് നടത്തുന്നു എന്ന ആരോപണമായി മുന്നോട്ടു വന്നിരിക്കുകയാണ് ചിത്രത്തിൻറെ ചിത്ര നായക വേഷം അവതരിപ്പിച്ചിരിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ.

സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറുപ്പിലൂടെയാണ് അദ്ദേഹം ഈ മോശം പ്രവണതയ്ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യുന്നത് മനസ്സിലാക്കാമെങ്കിലും ഒരു ചിത്രം ഇറങ്ങുന്നതിനു മുൻപ് ഇങ്ങനെ ചെയ്യുന്നതിന് പിന്നിലുള്ള ലോജിക് എന്താണെന്ന് തനിക്ക് മനസിലാകുന്നില്ലന്നു അദ്ദേഹം പറയുന്നു.

കേരളത്തിലെ മാത്രം പ്രദർശനം തുടങ്ങുന്ന സഭാഷ് ചന്ദ്ര ബോസ് എന്ന ചിത്രത്തെ കുറിച്ച് രാവിലെ 9 മണി മുതൽ തന്നെ വിദേശ പ്രൊഫൈലുകളിൽ നിന്നും സൈബർ ആക്രമണം നേരിടുകയാണ്. പാക്കിസ്ഥാനിൽ നിന്ന് പോലുമുള്ള പ്രൊഫൈലുകളിൽ നിന്നുമാണ് ഇംഗ്ലീഷ് കമന്റുകൾ ഉപയോഗിച്ച് ചിത്രം മോശമാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഇതൊരു ചെറിയ ചിത്രമാണെങ്കിൽ കൂടി തീയറ്ററിൽ ആളു കയറാതിരിക്കാനുള്ള ഒരു അന്താരാഷ്ട്ര നാടകമായിട്ടാണ് താൻ ഇതിനെ കണക്കാക്കുന്നത്.

ടീസർ വഴിയും ട്രെയിലർ വഴിയും പ്രമോഷൻ പരിപാടികളിലൂടെയും ചിത്രത്തിന് കുടുംബ പ്രേക്ഷകരുടെ ഇടയിൽ ഒരു മികച്ച അഭിപ്രായം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള ഡിഗ്രീഡിംഗ് നടത്തുന്നതിലൂടെ ചിത്രത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിഷ്ണു പറയുന്നു. എന്നാല് ചിത്രം തീയറ്ററിലെത്തി ആദ്യഷോ കഴിയുമ്പോൾത്തന്നെ യഥാർത്ഥ പ്രേക്ഷകരുടെ കമന്റുകൾക്കിടയിൽ ഇത് മുങ്ങിപ്പോകും എന്ന പ്രതീക്ഷ തനിക്കുണ്ട്.

ഒരു ചെറിയ ചിത്രത്തെ തകർക്കുക എന്നതിനപ്പുറം സിനിമ വ്യവസായത്തെ തന്നെ തകർക്കുന്നതിനുള്ള ഒരു ലക്ഷ്യമായിട്ടാണ് ഇതിനെ കാണുന്നത്. ഇതിന് പിന്നിലുള്ള അന്താരാഷ്ട്ര സാധ്യതകളെക്കുറിച്ച് സംസാരിക്കാൻ താൻ വലിയ ആളല്ല. പക്ഷേ ഇപ്പോഴുള്ള സംശയകരമായ ക്യാമ്പയിനുകളും സ്ഥിതി വിശേഷവും കാണുമ്പോൾ വലിയ ഗൂഢാലോചനയുടെ സാധ്യത തള്ളിക്കളയാൻ കഴിയില്ല. കല എന്നതിനപ്പുറം സിനിമ നിരവധി പേരുടെ ആഹാരമാണ്. അതുകൊണ്ട് നമുക്ക് നല്ല സിനിമകൾക്കൊപ്പം നിൽക്കാം എന്നും വിഷ്ണു ഉണ്ണികൃഷ്ണൻ പങ്കുവെച്ച് കുറുപ്പിൽ പറയുന്നു.