വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമ പ്രേമികൾക്ക് വളരെ പരിചിതനായ നടനാണ് കൊല്ലം തുളസി. വളരെ വർഷങ്ങളായി സിനിമാ ലോകത്ത് സജീവമായി തുടരുന്ന അദ്ദേഹം, മറ്റ് പല നടന്മാരെയും അപേക്ഷിച്ചു തന്റെ നിലപാടുകൾ തുറന്നു പറയുന്നതിൽ ഒരിക്കലും വിമുഖത കാണിക്കാറില്ല. അതുകൊണ്ട് തന്നെ മിക്കപ്പോഴും അദ്ദേഹം വിവാദങ്ങളില്‍ ചെന്നു പെടുകയും ചെയ്യും. അടുത്തിടെ നടനും നിര്‍മാതാവും ആയ മണിയന് പിള്ള രാജുവിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഒരു പ്രമുഖ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

അമ്മ എന്ന സിനിമ സംഘടനയുടെ തുടക്കകാലം മുതല്‍ അതിൽ ഉണ്ടായിരുന്നു വ്യക്തിയായിരുന്നു താൻ. ആദ്യ കാലങ്ങളിൽ സംഘടനയില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തപ്പോള്‍ അത് നടത്തിയ ഒട്ടും അഭികാമ്യം ആയിരുന്നില്ല. അന്ന് താൻ മുന്നോട്ട് വച്ച പല അഭിപ്രായങ്ങളും പലരും ചെവിക്കൊണ്ടില്ല.

സംഘടനയില്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത് ജനാധിപത്യ പ്രക്രിയയിലൂടെ വേണം എന്ന് താന്‍ അന്ന് പറയുകയുണ്ടായി. എന്നാൽ ആരും അതിനോട് യോജിപ്പ് കാട്ടിയില്ല. പ്രധാനമായും അന്ന് അതിനെ എതിർത്തത് മണിയന് പിള്ള രാജു ആയിരുന്നു. ഈ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ തന്നെ ഒറ്റപ്പെടുത്തുകയും ചെയ്തു. പിന്നീട് കുറച്ചു കാലം തനിക്ക് സിനിമകൾ പോലും ഇല്ലായിരുന്നുവെന്ന് കൊല്ലം തുളസി പറയുന്നു.

എന്നാല്‍ പിന്നീട് അതേ ജനാധിപത്യ പ്രക്രിയയിലൂടെ മണിയൻപിള്ള മത്സരിക്കുന്നത് കാണാനിടയായി. ജനാധിപത്യ പ്രക്രിയയിലൂടെ എല്ലാവരും ചേർന്ന് ഒരു വ്യക്തിയെ തിരഞ്ഞെടുക്കുമ്പോൾ അവർക്ക് നമ്മളോട് ഒരു ബാധ്യത ഉണ്ടാകും. നമുക്ക് അവരുടെ മേൽ ഒരു അധികാരം ഉണ്ടായിരിക്കുമെന്നും കൊല്ലം തുളസി കൂട്ടിച്ചേർത്തു