നിത്യ മേനോന്‍ തന്റെ അച്ഛനോട് വളരെ മോശമായി സംസാരിച്ചു….തന്‍റേത് ശരിക്കും ട്രൂ ലവ് ആയിരുന്നു.. ഇനി അവരുമായി ഒരു ബന്ധവുമില്ല.  അവർ തന്നെ അർഹിക്കുന്നില്ല… പൊട്ടിത്തെറിച്ച് സന്തോഷ് വർക്കി.

തനിക്കെതിരെ നിത്യ മേനോൻ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി ആറാട്ട് എന്ന ചിത്രത്തിൻറെ പ്രതികരണത്തിലൂടെ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടിയ സന്തോഷ് വര്‍ക്കി. താൻ വിളിച്ചിട്ട് ഒരിക്കൽ പോലും നിത്യ മേനോൻ ഫോൺ അറ്റൻഡ് ചെയ്തിട്ടില്ലെന്നും ശല്യമാണെന്ന് പറഞ്ഞ് മെസ്സേജ് അയച്ചതിന് ശേഷം താൻ പിന്നീട് അവരുടെ പുറകെ പോയിട്ടില്ലെന്നും സന്തോഷ് പറയുന്നു.  പ്രമുഖ ഓൺലൈൻ പ്ലാറ്റ് ഫോമായ അനക് ഡോട്ടിന് അനുവദിച്ച അഭിമുഖത്തിലാണ് സന്തോഷ് പ്രതികരണം അറിയിച്ചത്.

നിത്യ മേനോന്‍ പലതും അറിയാതെയാണ് സംസാരിക്കുന്നത്.  താൻ 30 ഓളം
നമ്പറിൽ നിന്ന് വിളിച്ചെന്നാണ് അവർ പറഞ്ഞത്.  എങ്ങനെയാണ് ഒരാൾക്ക് 30 സിം കിട്ടുക എന്ന് സന്തോഷ് ചോദിക്കുന്നു. താൻ വിളിച്ചിട്ട് ഒരിക്കൽപോലും നിത്യ ഫോൺ അറ്റൻഡ് ചെയ്തിട്ടില്ല.  അവർക്ക് താൻ ഒരു ശല്യം ആണെന്ന് പറഞ്ഞ് മെസ്സേജ് അയച്ചതിന് ശേഷം അവരെ വിളിച്ചിട്ടില്ല.  അവരുടെ അച്ഛൻ വളരെ നല്ലൊരു മനുഷ്യനാണ്.  നിത്യ മേനോൻ കാരണം തൻറെ കോൺടാക്ടില്‍ ഉള്ള സൗഹൃദം വരെ നഷ്ടപ്പെട്ടു.

അവരുടെ പുറകെ നടന്നത് ആത്മാർത്ഥമായുള്ള സ്നേഹം കൊണ്ടാണ്.  താൻ അവരെ മറ്റൊന്നും ചെയ്തിട്ടില്ല.  അവർ തന്റെ അച്ഛനോട് വളരെ മോശമായിട്ടാണ് സംസാരിച്ചത്. താൻ സൈക്കോ ആണെന്നു അച്ഛനോട് പറഞ്ഞു.  തനിക്കെതിരെ പരാതി നൽകിയതിനുശേഷം പിന്നീട് പിൻവലിക്കുകയായിരുന്നു.  എന്നാൽ അങ്ങനെ ചെയ്തിട്ടില്ല. നിത്യ പറയുന്നത് മുഴുവൻ മറ്റുള്ള പലരും പറഞ്ഞത് കേട്ടതിനു ശേഷം പറയുന്നതാണ്.

ഇനിയും വിളിക്കരുതെന്ന് ഒരു പ്രാവശ്യം നേരിട്ട് വിളിച്ച്  പറഞ്ഞാൽ പിന്നെ ഒരിക്കലും അവരെ ബുദ്ധിമുട്ടിക്കില്ല.  ശല്യം ചെയ്യരുതെന്ന് ഈ അടുത്തിടയ്ക്ക് മാത്രമാണ് തനിക്കൊരു മെസ്സേജ് അയച്ചത്.  അവർക്ക് തന്നോട് താല്പര്യമില്ലെങ്കിൽ ഇല്ല എന്ന് പറയാം.  ഒരു സുഹൃത്തായോ സഹോദരനായിട്ടോ തന്നെ കാണാമായിരുന്നില്ലേ എന്ന് സന്തോഷ് ചോദിക്കുന്നു.

നിരവധി പേർ നിത്യയെ വളരെ മോശമായിട്ടാണ്  കാണുന്നത്. ആ കണ്ണു കൊണ്ട് താൻ ഇതുവരെ അവരെ കണ്ടിട്ടില്ല.  അഞ്ചാറ് വർഷത്തോളം പുറകെ നടന്നതാണ് ഇക്കാലത്ത് അങ്ങനെ ആരെങ്കിലും പുറകെ നടക്കുമോ  എന്ന് സന്തോഷ് വർക്ക് ചോദിക്കുന്നു. ഇത് ശരിക്കും ട്രൂ ലവ് അല്ലേ? ഇനി തനിക്ക് അവരുമായി യാതൊരു ബന്ധവുമില്ല.  അവർ ഒരിക്കലും തന്നെ അർഹിക്കുന്നില്ല എന്നും സന്തോഷ് വർക്കി പറഞ്ഞു.

Leave a Reply

Your email address will not be published.