സുരേഷ്, നിങ്ങള്‍ ഇങ്ങനെ ഓരോന്ന് സങ്കല്‍പ്പിച്ച് പറയരുത്…..മകനെ ഒപ്പം ഇരുത്തി ഇങ്ങനെ ഇല്ലാക്കഥ പറയരുത്….  സുരേഷ് ഗോപിയുടെ ‘ഫാത്തിമ കോളേജ്’ വെളിപ്പെടുത്തലിനെതിരെ സഹപാഠി….

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നടത്തിയ പ്രസ്താവനക്കെതിരെ കൊല്ലം ഫാത്തിമ കോളേജിലെ സഹപാഠിയായ ഫൈസി രംഗത്ത്.  കൊല്ലം ഫാത്തിമ കോളേജിൽ തന്റെ സഹപാഠിയായിരുന്നു സുരേഷ് ഗോപി എന്ന് ഫൈസി പറയുന്നു. സൈലന്‍റ് വാലി  സംരക്ഷിക്കുന്നതിനുള്ള തങ്ങളുടെ പ്രവർത്തനങ്ങളുമായി സുരേഷും എൻ കെ പ്രൈമചന്ദ്രനും സഹകരിച്ചിരുന്നു.

സൈലൻറ് വാലി പ്രവർത്തനങ്ങൾക്ക് ശാസ്ത്രീയമായ പിന്തുണ നൽകിയത് താനാണ് എന്ന് പറയുമ്പോൾ മുമ്പിലിരിക്കുന്ന യുവാക്കളെ ഇമ്പ്രസ് ചെയ്യാൻ എന്നോണം സുരേഷ് തന്നെപ്പറ്റി വിശദീകരിക്കുന്നത് മുന്‍ നക്സലൈറ്റും, സൌമ്യനും,  ഒരാളെയും നോവിക്കാത്തവാനുമൊക്കെ ആയിട്ടാണ്. കൂടാതെ അതിന്‍റെ ഒപ്പം ഒരുപാട് കേസുകൾ ഉണ്ടായിരുന്നു എന്ന് കൂടി ചേർത്തത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.  സുരേഷ് ഗോപി ഇങ്ങനെ സങ്കൽപ്പിച്ച് പലപ്പോഴും വർത്തമാനം പറയാറുണ്ടെന്ന് ഫൈസി പറയുന്നു.

തനിക്ക് ഇതുവരെ ഒരു പോലീസ് കേസോ കോടതി കേസോ അനുഭവിക്കാനുള്ള ഭാഗ്യമോ നിർഭാഗ്യമോ വന്നിട്ടില്ല. ഒരിക്കല്‍ കോടതിയിൽ കയറിയത് മൂന്നുമാസം മുമ്പ് സാക്ഷി പറയാൻ വേണ്ടി മാത്രമാണ്.  മകനെ ഒപ്പം ഇരുത്തി ധാർമികതയെ പറ്റി സംസാരിച്ച സുരേഷ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത കേസുകളെ പറ്റി പറഞ്ഞത് പിൻവലിക്കും എന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

താന്‍ സുരേഷ് ഗോപിയെ വിളിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും കിട്ടിയില്ലന്നു അദ്ദേഹം പറയുന്നു.  താന്‍ ഒരു സോഷ്യലിസ്റ്റ് സമൂഹം താൻ സ്വപ്നം കണ്ടിരുന്നു.  ഇപ്പോഴും അതിനുള്ള എല്ലാ സാധ്യതകളും ഉള്‍പ്പെട്ടതാണ് ഇന്ത്യൻ ഭരണഘടന എന്നാണ് വിശ്വസിക്കുന്നത്. ഭരണ ഘടന ഉയര്‍ത്തിപ്പിടിക്കുക എന്നതാണ്
ഉന്നതമായ രാഷ്ട്രീയ പ്രവർത്തനമെന്നാണ് താന്‍ കരുതുന്നത്. പ്രകൃതി
സമ്പന്നമായ രാജ്യത്ത് വിഭവങ്ങളുടെ പരിപാലനത്തിന് വേണ്ടി ശ്രമിക്കുക എന്നതും ഒരു രാഷ്ട്രീയപ്രവർത്തനമാണ്.

അതാണ് തൻറെ രാഷ്ട്രീയം.  സുരേഷ് ഗോപി പറയുന്നതുപോലെ താൻ ഡോക്ടർ സലിം അലിയുടെ ആദ്യത്തെ ശിഷ്യന്‍ അല്ല. അവസാന ഗണത്തിൽ പെടുന്ന ഒരാൾ മാത്രമാണെന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published.