താന്‍ സിനിമയില്‍  അഭിനയിച്ചത് ആരെയും സ്വാധീനച്ചിട്ടല്ല… താന്‍ വിജയിച്ച വ്യക്തിയാണ്…. തന്നെ മോശമായി ചിത്രീകരിക്കുന്നവരുടേത് ഒന്നും ആകാത്തവരുടെ രോദനം….തന്നെ ട്രോളുന്നവര്‍ വെറും പുഴുക്കള്‍…. പൊട്ടിത്തെറിച്ച് ടിനി ടോം….

മിമിക്രിയില്‍ നിന്നും സിനിമാ ലോകത്തെത്തി നിലയുറപ്പിച്ച തരമാണ് ടിനി ടോം.  ഇന്ന് മലയാളത്തില്‍ കൊമേഡിയനായും സഹ നടനായും വളരെ സജീവമാണ് അദ്ദേഹം. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പങ്കെടുക്കവേ ടിനി ടോം നടത്തിയ ഒരു പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴി വച്ചു.

മറ്റുള്ളവരെ കുറിച്ച് മോശം കാര്യങ്ങൾ പറഞ്ഞു നടക്കുന്നവർ ഭൂമിക്കടിയിലെ പുഴുക്കൾ ആണെന്നും അത്തരക്കാര്‍ക്കു കലാകാരന്മാർ നശിച്ചു കാണാനും
മരിച്ചു പോകാനും ആണ് ആഗ്രഹിക്കുന്നത്. അതാണ്  പലർക്കും ഇഷ്ടം. അവർക്കൊക്കെ ഇതില്‍ നിന്നും എന്ത് ലാഭമാണ് ലഭിക്കുന്നതെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ അദ്ദേഹം ചോദിച്ചു.

താൻ വളർന്നു വന്നത് മിമിക്രിയിലൂടെയാണ്,  അതിലൂടെ തന്നെയാണ് ലോകം മുഴുവൻ സഞ്ചരിച്ചത്.  അവിടെ തന്നെ സ്വീകരിച്ചത് മലയാളികളാണ് . അതുകൊണ്ടു തന്നെ താൻ വിജയിച്ച വ്യക്തിയാണ്.  കഴിവും പ്രശസ്തിയും ഇല്ലാത്ത ആളുകളെ ട്രോൾ ചെയ്താൽ കാഴ്ചക്കാരെ ലഭിക്കില്ല, അതുകൊണ്ടാണ് തങ്ങളെ പോലുള്ളവരെ ട്രോള്‍ ചെയ്യുന്നത്.

  കലാകാരന്മാർ നശിച്ചു കാണുന്നതിനും മരിച്ചു കാണുന്നതിനും ആണ് ഇവിടെ പലർക്കും താല്‍പര്യം. അത്തരത്തിലുള്ള പ്രവർത്തികളിലൂടെ എന്തു ലാഭമാണ് അവര്‍ക്ക് ലഭിക്കുന്നതെന്ന് ടിനി ടോം ചോദിക്കുന്നു . ഇപ്പോൾ തന്നെ മോശമാക്കി ചിത്രീകരിക്കാനുള്ള ഒരു ശ്രമം നടക്കുന്നുണ്ട്.  അതിനെ ഒന്നും ആകാത്തവരുടെ രോദനം എന്ന് മാത്രമായിട്ടാണ് താൻ കാണുന്നത്.

മലയാളത്തിലെ മുൻനിര സംവിധായകരുടെ എല്ലാം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.  അതൊന്നും ആരെയും സ്വാധീനിച്ചു നേടിയെടുത്തവസരങ്ങളല്ല.   മറ്റുള്ളവരെക്കുറിച്ച് മോശമായ കാര്യങ്ങൾ പറഞ്ഞു നടക്കുന്നവർ ഭൂമിക്കടിയിലെ പുഴുക്കൾ ആണെന്നും അത്തരക്കാർ ഒരിടത്തും ഒരിടത്ത് എത്താൻ പോകുന്നില്ലെന്നും ആയിരുന്നു ടിനിടോമിന്റെ വിവാദ പ്രസ്താവന.

Leave a Reply

Your email address will not be published.