കഥ ഇഷ്ടപ്പെടാത്തത് കൊണ്ട് താന്‍ ഉപേക്ഷിച്ച ചിത്രം പിന്നീട് സൂപ്പര്‍ ഹിറ്റായി മാറിയ കഥ കുഞ്ചാക്കോ ബോബന്‍ പറയുന്നു…

ഫാസിൽ സംവിധാനം ചെയ്തു 1997 പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്ന നടനാണ് കുഞ്ചാക്കോ ബോബൻ.  ആദ്യചിത്രം തന്നെ വൻ വിജയമായി മാറിയതോടെ നിരവധി വേഷങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തില്‍ താന്‍ നിരവധി ചിത്രങ്ങളിൽ നിന്നും ബോധപൂർവ്വം ഒഴിഞ്ഞു മാറിയതിനെ കുറിച്ച് അദ്ദേഹം പറയുകയുണ്ടായി.

അത്തരത്തില്‍ കുഞ്ചാക്കോ ബോബന്‍  ഒഴിഞ്ഞു മാറിയ ഒരു ചിത്രമായിരുന്നു ആൻഡ്രോയ്ഡ് കുഞ്ഞപ്പന്‍. ഈ ചിത്രത്തിൽ നിന്നും താൻ പിന്മാറിയതിന് പിന്നിലുള്ള കാരണം കുഞ്ചാക്കോ തുറന്നു പറയുകയുണ്ടായി. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ആണ് രതീഷ് തന്നോട് ആദ്യമായി വന്നു പറഞ്ഞ കഥ.  അന്ന് ആ കഥ പറഞ്ഞപ്പോൾ എന്താണെന്ന് ശരിക്കും മനസ്സിലായില്ല.  എന്തോ ഒരു ടെക്നോളജി റിലേറ്റഡ് കഥയാണെന്ന് മാത്രം മനസ്സിലായി.  കഥ പൂർണമായി മനസ്സിലാകാത്തത് കൊണ്ട് ആ ചിത്രത്തിൽ അഭിനയിക്കുന്നതിൽ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു താന്‍. പിന്നീട് ആണ്ട്രോയിട് കുഞ്ഞപ്പന്‍   കണ്ടപ്പോഴാണ് അന്ന് അദ്ദേഹം എന്താണ് പറഞ്ഞതെന്ന് മനസ്സിലാകുന്നത്. പിന്നീട് അദ്ദേഹത്തെ നേരിൽ വിളിച്ച് ഇത്തരത്തിലുള്ള കഥയുമായി വരുമ്പോൾ വ്യക്തമായി കഥ  പറയണമെന്ന് പറയുകയും ചെയ്തുവെന്ന് കുഞ്ചാക്കോ ബാബന്‍ പറയുന്നു.

പിന്നീട് സംവിധായകന്‍ രതീഷ് തന്നെ കാണാൻ വന്നപ്പോൾ പറഞ്ഞ കഥയാണ് ‘എന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്‍റേത്.   തമിഴ്നാട്ടിൽ നടന്ന ഒരു അപകടത്തെപ്പറ്റി ഉള്ള കഥ ആയിരുന്നു അത്.  വളരെ സീരിയസ് ആയിട്ടാണ് അദ്ദേഹം തന്നോട് കഥ  പറഞ്ഞത്.  പക്ഷേ അതിൽ ഹാസ്യം ഉണ്ടാകുമെന്ന കാര്യം ഉറപ്പായിരുന്നുവെന്ന്  കുഞ്ചാക്കോ പറയുന്നു.  കാരണം താൻ മനസ്സിലാക്കാതെ പോയ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിൻറെ കഥ സാധാരണക്കാരായ പ്രേക്ഷകരിൽ എത്തിച്ച് വൻ വിജയമായിട്ടുണ്ടെങ്കിൽ അത് ഈ ചിത്രത്തിന്‍റെ കാര്യത്തിലും ഉറപ്പായും സംഭവിക്കും എന്ന് വിശ്വസിച്ചിരുന്നു.   അതുപോലെതന്നെ സംഭവിക്കുകയും ചെയ്തു. ചിത്രത്തിൻറെ പേരിൽ ഉള്ള പ്രത്യേകത ആളുകളെ ആകർഷിക്കുന്നുണ്ടെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേര്‍ത്തു. 

Leave a Reply

Your email address will not be published.