മലയാളത്തിന് പുറമേ തെന്നിന്ത്യയിലാകമാനം നിരവധി ആരാധകരുള്ള നടിയാണ് അമലാ പോൾ. അമല പോള്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കഡാവർ റിലീസിന് തയ്യാറെടുക്കുകയാണ്. ഈ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിനു നൽകിയ ഭാഗത്തിൽ അവര്‍ പങ്കു വെച്ച വിശേഷങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

തൻറെ ജീവിതത്തിൽ വളരെയധികം മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ച സാഹചര്യമുണ്ടായിട്ടുണ്ടെന്നും ആ ഘട്ടങ്ങളിൽ സിനിമ എന്നന്നേക്കുമായി ഉപേക്ഷിക്കുന്നതിനെ കുറിച്ച് പോലും താന്‍ ചിന്തിച്ചിട്ടുണ്ടെന്ന് നടി പറയുന്നു. 2021 ന്റെ തുടക്കത്തിൽ അഭിനയം നിർത്താം എന്ന് വിചാരിച്ചിരുന്നു. ഒരു ബ്രേക്ക് വേണമായിരുന്നു. സിനിമകൾ പലതും വന്നെങ്കിലും നോ പറയുകയായിരുന്നു. തൻറെ വീട്ടുകാരൊക്കെ എന്താണ് തനിക്ക് സംഭവിക്കുന്നത് എന്ന് ഭയന്ന് പോയി. എന്താണെന്ന് ആര്‍ക്കും ഒരു ഊഹവും ഇല്ലായിരുന്നു. ഇത്തരത്തിൽ ഒരു തീരുമാനം എടുക്കുമ്പോൾ നാളെ എന്ത് സംഭവിക്കും എന്ന് പോലും അറിയില്ലായിരുന്നു. സിനിമ പോലും ഉപേക്ഷിക്കുകയാണെന്ന തരം മാനസ്സിക അവസ്ഥ ആയിരുന്നു അന്ന് ഉണ്ടായിരുന്നത്. മനസ്സികമായി വല്ലാതെ തളർന്നുപോയെന്ന് അമല പറയുന്നു.

തന്റെ സാഹചര്യങ്ങളും ഒപ്പം ഉണ്ടായിരുന്ന ആൾക്കാരും നല്ലതായിരുന്നില്ല. ചുറ്റും കുഴപ്പങ്ങൾ ആയിരുന്നു. സ്വയം മറ്റാരോ ആകുന്നതുപോലെ തോന്നിപ്പോയി. ഉടനെ എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന ഘട്ടത്തിലാണ് സിനിമയിൽ നിന്നും പൂർണമായും ഒരു ബ്രേക്ക് എടുക്കുന്നത്. മനപ്പൂർവം ബ്രേക്ക് എടുക്കുന്നതിലൂടെ സ്വതന്ത്രയാവുക ആയിരുന്നു. ആ ഒരു പ്രോസസ്സിൽ തോറ്റു പോയാലും തകർന്നു പോയാലും മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു. കരഞ്ഞു തീർത്ത നിരവധി ദിവസങ്ങൾ ഉണ്ടായിട്ടുണ്ട് തൻറെ ബലഹീനതകൾ വീട്ടുകാരെ അറിയിക്കാൻ താല്പര്യം അല്ലായിരുന്നു.

അമ്മയുടെ മുൻപിലിരുന്ന് ഒരുപാട് കരഞ്ഞു. ആരോടും സംസാരിക്കുകയോ പുറത്തു പോകുകയോ ചെയ്തില്ല. എന്നാൽ ആ ഒരു ഫെയിസിന് ശേഷം ഫ്രീ ആയതുപോലെ തോന്നി. ഒന്നും ചെയ്യാതെ കുറച്ചുനാൾ വെറുതെ ഇരുന്നു ഒരുപാട് ചിന്തിച്ചു സ്വയം, സംസാരിച്ചു അതൊരു ശുദ്ധീകരണത്തിന്റെ പ്രക്രിയ ആയിരുന്നുവെന്ന് അമലാപോൾ പറയുന്നു.