1592 കോടിയുടെ ആസ്തിയുള്ള അമീര്‍ഖാന്‍റെ സമ്പാദ്യങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങള്‍ക്കറിയുമോ…

ഹിന്ദി സിനിമ ലോകത്തെ പെർഫെക്ഷനിസ്റ്റ് ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, അമീർഖാൻ. പതിറ്റാണ്ടുകളായി അദ്ദേഹം ഒരേ സമയം വാണിജ്യ സിനിമകളുടെയും കലാമൂല്യമുള്ള ചിത്രങ്ങളുടെയും ഭാഗമാണ്.  വർഷങ്ങളായി സിനിമ രംഗത്ത് തുടരുന്നത് കൊണ്ട് തന്നെ അദ്ദേഹത്തിൻറെ സമ്പാദ്യം ആരെയും ഞെട്ടിക്കുന്നതാണ്.

1592 കോടിയുടെ ആസ്തിയാണ് അമീര്‍ ഖാനുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി നിരവധി ബംഗ്ലാവുകളും അമീറിന് സ്വന്തമായുണ്ട്.  കൂട്ടത്തിൽ പ്രധാനപ്പെട്ടതാണ് ബാന്ദ്രയിൽ ഉള്ള 60 കോടിക്ക് മുകളിൽ വില വരുന്ന വീട്.  രണ്ട് നിലകളുള്ള ഈ വീട്ടിൽ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ഉണ്ട്.  150 കോടി രൂപയാണ് അമീർഖാന്റെ ഏകദേശവാർഷിക വരുമാനം.  ബാന്ദ്ര യിൽ രണ്ട് സ്ഥലങ്ങളിലായി രണ്ട് ഫ്ലാറ്റുകളും അദ്ദേഹത്തിനു സ്വന്തമായി ഉണ്ട്.

കൂടാതെ ബെവർലി ഹിൽസിൽ 75 കോടി രൂപയുടെ സ്വത്തു വകകളും ഉണ്ട്. ഫർണിച്ചർ റെന്റൽ സ്റ്റാർട്ടപ്പായ ഫർലൻ കോയിൽ രണ്ട് കോടിയുടെ
നിക്ഷേപം അദ്ദേഹം നടത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്.  12 കോടിയോളം രൂപയാണ് അമീറിന്റെ പ്രതി മാസ വരുമാനമായി കണക്കാക്കുന്നത്.

അമീർ തന്റെ ആദ്യ ചിത്രത്തിന് വാങ്ങിയ പ്രതിഫലം പതിനാറായിരം രൂപയായിരുന്നു,  എന്നാൽ ഇന്ന് ഒരു ചിത്രത്തിന് അദ്ദേഹം ഈടാക്കുന്നത് 80 കോടി രൂപയാണ്.

വാഹനങ്ങളുടെ പ്രത്യേക കമ്പമുള്ള അമീർഖാന്റെ പക്കൽ നിരവധി ആഡംബര വാഹനങ്ങളുണ്ട്. അഞ്ചുകൂട് രൂപയ്ക്ക് മേൽ വില വരുന്ന റോൾസ് റോയ്സ് ഗോസ്റ്റ് ആണ് ഇതിൽ മുന്നിൽ.  3.41 വിലമതിക്കുന്ന ബെന്റ്ലി കോണ്ടിനെന്റൽ, 3 കോടിയോളം രൂപ വിലയുള്ള റേഞ്ച് റോവർ എന്നിവയും അദ്ദേഹത്തിൻറെ പക്കൽ ഉണ്ട്.

Leave a Reply

Your email address will not be published.