അദ്ദേഹത്തിന്റെ മുന്നില്‍ പിടിച്ച് നില്ക്കാന്‍ പാടുപെട്ടു… താന്‍ എന്നും സുരേഷ് ഗോപിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് ഷമ്മി തിലകന്‍…

ജോഷി സുരേഷ് ഗോപി ടീമിൻറെ പാപ്പൻ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പൊസ്സിറ്റീവ് റസ്പോണ്‍സ് ആണ് ആദ്യ ദിവസങ്ങളിൽ തന്നെ റിലീസ് കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.   മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി പാപ്പന്‍ മാറിക്കഴിഞ്ഞു. സുരേഷ് ഗോപി തന്റെ കരിയറിലെ റെക്കോർഡ് കളക്ഷൻ ആണ് പാപ്പനിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.

സുരേഷ് ഗോപിയോടൊപ്പം വൻ താരനിര തന്നെ അണി നിരന്ന ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നത് ഷമ്മി തിലകന്‍ ആണ്.  ഇരുട്ടന്‍ ചാക്കോ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവിസ്മരണീയമാക്കിയിരിക്കുന്നത്.  ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ഒപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

പാപ്പനിൽ സുരേഷ് ഗോപിയുടെ വലിയ മാറ്റമാണ് തനിക്ക് കാണാൻ കഴിഞ്ഞതെന്നും അദ്ദേഹം ആ വേഷം വളരെ സിമ്പിൾ ആയി അഭിനയിച്ചതെന്ന് തോന്നും. താന്‍ സുരേഷ് ഗോപിക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ വല്ലാതെ കഷ്ടപ്പെട്ടുവെന്ന് ഷമ്മി തിലകൻ പറയുന്നു.  സുരേഷ് ഗോപിയുടെ അടുത്തുനിന്ന് തൻറെ കഥാപാത്രം ഭൂതകാലത്തെ കുറിച്ച് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് സുരേഷ് ഗോപി അഭിനയിച്ചപ്പോൾ ആ കണ്ണുകളിൽ എന്താണ് വ്യാപരിക്കുന്നത് എന്ന് അറിയാതെ അതിശയിച്ചു പോയെന്ന് ഷമ്മി പറയുന്നു.

പാപ്പൻ എന്ന ചിത്രം വളരെ വലിയ അനുഭവം തന്നെ ആയിരുന്നു. ആ ചിത്രത്തിൽ താനും സുരേഷ് ഗോപിയും ഒരുമിച്ചുണ്ടായിരുന്ന സീനുകൾ വലിയ കൊടുക്കൽ വാങ്ങലുകൾ നടന്നു. തന്നിലുള്ള നടനെ കുറച്ചുകൂടി മനനം ചെയ്യുന്നതിനും പരിഷ്കരിക്കുന്നതിനും കഴിഞ്ഞ ഒരു ചിത്രമാണ് പാപ്പൻ.  അതിൽ സുരേഷ് ഗോപിക്ക് വളരെ വലിയൊരു പങ്കുണ്ട്,  എന്നും താന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു എന്നും ഷമ്മി തിലകന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.