അതിൽ നിന്ന് മനസ്സിലാക്കിയ ഒരു കാര്യം അവർക്ക് വേണ്ടത് തൻറെ പേരിൻറെ അറ്റത്തുള്ള മുഹമ്മദിനെ ആയിരുന്നു…. പണം കൊടുത്താൽ അരിയും മണ്ണെണ്ണയും മാത്രമല്ല ഒരു സർക്കാരിനെ പോലും വിലക്ക് വാങ്ങാൻ പറ്റുന്ന കാലമാണിത്… ജനഗണമനയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്…

സുരാജ് വെഞ്ഞാറമൂട് പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാന വേഷത്തിൽ എത്തി മികച്ച വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു ജനഗണമന. പ്രേക്ഷക പ്രശംസയും,  നിരൂപക പിന്തുണയും ഒരേപോലെ നേടിയെടുത്ത ഈ ചിത്രം വൻ വിജയമായി മാറിയിരുന്നു.  എന്നാൽ ഈ ചിത്രത്തിൻറെ വിജയത്തിനുശേഷം ചില സംഘടനകൾ തന്നെ അവരുടെ പരിപാടികൾ ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടി ബന്ധപ്പെട്ടുവെന്നും എന്നാല്‍ താന്‍ അതിന് പോയില്ലെന്നും പറയുകയാണ് ചിത്രത്തിൻറെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് പറയുന്നു.

ജനഗണമന റിലീസ് ചെയ്തതിനുശേഷം എസ്ഡിപിയുടെ നേതാവ് അവരുടെ ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടന ചടങ്ങിൽ തന്നെ വിളിച്ചിരുന്നു.  അപ്പോൾ എന്തുകൊണ്ടാണ് സിനിമയുടെ സംവിധായകനായ ജോസ് ആൻറണിയെ വിളിക്കാതിരുന്നത് എന്ന് അന്വേഷിക്കുകയും ചെയ്തു.  അവർ അതിന് പറഞ്ഞ മറുപടി അവർക്ക് വേണ്ടത് തന്നെയാണ് എന്നാണ്.  അതിൽ നിന്ന് മനസ്സിലാക്കിയ ഒരു കാര്യം അവർക്ക് വേണ്ടത് തൻറെ പേരിൻറെ അറ്റത്തുള്ള മുഹമ്മദിനെയായിരുന്നു.  അതോടെ ആ പരിപാടിക്ക് താൻ പങ്കെടുക്കില്ലെന്ന് തീർത്തു പറഞ്ഞുവെന്ന്  അദ്ദേഹം പറഞ്ഞു.

മറ്റൊരു സംഘടനയും തന്നെ അവരുടെ ഇസ്ലാമോഫോബിയ എന്ന വിഷയവുമായി ബന്ധപ്പെട്ടു നടത്തിയ സമ്മേളനത്തിൽ സംസാരിക്കാൻ ക്ഷണിച്ചുവെന്ന് അദ്ദേഹം പറയുന്നു. അവരോടും താൻ ചോദിച്ചു,  എന്തുകൊണ്ട് ചിത്രത്തിന്റെ സംവിധായകനെ വിളിച്ചില്ല എന്ന്.  അവരും പറഞ്ഞത് അവർക്ക് വേണ്ടത് തന്നെയാണ് എന്നാണ്.  അത്തരത്തിൽ ഒരു സിനിമയാണോ താൻ ചെയ്തത് എന്ന് അപ്പോൾ ചിന്തിച്ചു പോയെന്ന് തിരക്കഥാകൃത്ത് വ്യസനസമേതം പറയുന്നു. യൂത്ത് കൊങ്ഗ്രസിന്‍റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. 

കെ റയിലിനെതിരെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ചു.  തനിക്ക് ഒരു കെ റയിലും വേണ്ടെന്നും അതുമൂലം ലാഭിക്കാൻ കഴിയുന്ന രണ്ടു മണിക്കൂർ ലാഭവും ആവശ്യമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.  നമ്മുടെ നാട്ടിൽ പണം കൊടുത്താൽ അരിയും മണ്ണെണ്ണയും മാത്രമല്ല ഒരു സർക്കാരിനെ പോലും വിലക്ക് വാങ്ങാൻ പറ്റുന്ന കാലമാണിത്.  എന്നാൽ വിദ്യാർത്ഥി സംഘടനകളെ വിലയ്ക്ക് എടുക്കുന്നതിന് ഉതകുന്ന ഒരു തുലാസും ഇതുവരെ നിർമ്മിക്കപ്പെട്ടിട്ടില്ലെന്നും ഷാരിസ് മുഹമ്മദ് വ്യക്തമാക്കി., 

Leave a Reply

Your email address will not be published.