തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ച ആരാധകനെ കുറിച്ച് തുറന്നു പറയുകയാണ് പ്രമുഖ തെന്നിന്ത്യന്‍ നടി നിത്യ മേനോൻ. അയാൾക്കെതിരെ കേസ് കൊടുക്കാൻ പല സുഹൃത്തുക്കളും തന്നോട് പറഞ്ഞിട്ടുണ്ട്. എന്നിട്ടും താൻ അത് ചെയ്തില്ലെന്ന് നിത്യ പറയുന്നു. അഞ്ചു വർഷത്തോളം അയാൾ തന്നെ ശല്യം ചെയ്തു. മലയാളത്തിലെ ഒരു പ്രമുഖ ഓണ്‍ലൈന്‍ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്ന നിത്യ.

അയാൾ പലതും പറയുന്നുണ്ട് കുറച്ചു വർഷങ്ങളായി താന്‍ വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ട്. അയാൾ പബ്ലിക് ആയി വന്നപ്പോൾ ശരിക്കും ഞെട്ടിപ്പോയെന്ന് നിത്യ പറയുന്നു. അയാൾ അഭിമുഖങ്ങളിൽ വന്ന് പലതും പറഞ്ഞപ്പോള്‍ വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല. അവൻ ഇപ്പോള്‍ ഫേമസ് ആയി, അതുകൊണ്ട് പരസ്യമായി പറയുന്നു. അഞ്ചു വർഷത്തോളം തന്നെ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. താൻ വളരെയധികം ക്ഷമയുള്ള വ്യക്തി ആയതുകൊണ്ടാണ് ഒന്നിലും ഇടപെടാതിരുന്നത്.

എല്ലാവരും പോലീസിൽ പരാതി നൽകണമെന്ന് പറഞ്ഞിരുന്നു. തന്റെ അമ്മയെയും അച്ഛനെയും ഒക്കെ വിളിച്ചു വിളിച്ചു ബുദ്ധിമുട്ടിച്ചിരുന്നു. അമ്മയ്ക്ക് ക്യാൻസർ കഴിഞ്ഞു നിൽക്കുന്ന സമയത്ത് പോലും അമ്മയെ വിളിച്ച് വിഷമിപ്പിച്ചു. മാതാപിതാക്കളുടെ ക്ഷമ നശിക്കുന്ന അവസ്ഥ പോലും ഉണ്ടായി. ഫോൺ വിളിക്കുന്നത് അയാൾ ആണെങ്കിൽ അവഗണിക്കുന്ന നിലയിലേക്ക് വരെ കാര്യങ്ങൾ എത്തി. അയാളുടെ മുപ്പതോളം നമ്പറുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. തനിക്ക് ചുറ്റും ഉള്ളവരെ മുഴുവൻ അയാൾ വിളിച്ചു ശല്യം ചെയ്തിട്ടുണ്ടെന്നും നിത്യ പറയുന്നു