ഏത് വേഷവും ഇനീ വിശ്വസ്സിച്ച് ഏല്‍പ്പിക്കാം…. തിലകന്‍ ചേട്ടന്‍ മരിച്ചിട്ടില്ല….ഷമ്മി തിലകന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍…

നീണ്ട നാളത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത് തീയേറ്ററിൽ എത്തിയ പാപ്പൻ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ ഒപ്പം മകൻ ഗോകുൽ സുരേഷും എത്തിയ ഈ ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് ഷമ്മി തിലകന്‍ ചെയ്തിരിക്കുന്നത്.  ഇരുട്ടൺ ചാക്കോ എന്നാണ് ഷമ്മി തിലകൻ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ പേര്.  ഷമ്മി തിലകന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ഇപ്പോഴിതാ ഷമ്മി തിലകന്‍ അവതരിപ്പിച്ച കഥാപാത്രത്തെ പ്രശംസിച്ച രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ വിനോദ് ഗുരുവായൂർ.  സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറുപ്പിലൂടെയാണ് അദ്ദേഹം ഷമ്മി തിലകനെ പ്രശംസകൾ കൊണ്ട് മൂടുന്നത്.  നമുക്ക് നഷ്ടപ്പെട്ട തിലകൻ ചേട്ടൻ അദ്ദേഹത്തിൻറെ മകനിലൂടെ തിരികെ വന്നിരിക്കുന്നു എന്ന് തുടങ്ങുന്ന കുറിപ്പിൽ ഷമ്മി തിലകന്റെ പെർഫോമൻസിനെ,  തിലകന്റെ പെർഫോമൻസിനോടൊപ്പം ഉപമിച്ചു കൊണ്ടാണ് വിനോദ് എടുത്തു കാട്ടുന്നത്.

ജോഷി ലോഹിതദാസ് ടീം ഒരുക്കിയ കൗരവർ എന്ന ചിത്രത്തിലെ തിലകൻ ചേട്ടനെ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നുണ്ട് എല്ലാവരും. അതുപോലെ വളരെ വർഷങ്ങൾ കഴിഞ്ഞാലും ഷമ്മി തിലകന്‍ ചെയ്ത ചാക്കോ എന്ന കഥാപാത്രം നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഉണ്ടാകും.  തിലകൻ ചെയ്ത വേഷണങ്ങളുടെ ഒപ്പം എന്നല്ല എങ്കിലും, അദ്ദേഹം ചെയ്തിരുന്ന വേഷങ്ങൾ നമുക്ക് ധൈര്യമായി ഇനി ഷമ്മി തിലകനെ ഏൽപ്പിക്കാമെന്ന് വിനോദ് പറയുന്നു. 

ഭാവിയിൽ തിലകൻ ചേട്ടനും മുകളിൽ നിൽക്കുന്ന മകനെ മലയാള സിനിമ വേണ്ടവിധത്തിൽ ഉപയോഗിക്കട്ടെ എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.  ജോഷി എന്ന സംവിധായകൻ പല നടന്മാരുടെയും ബെസ്റ്റ് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്.  ഇപ്പോൾ ഷമ്മി തിലകന്റെ ഇരുട്ടന്‍ ചാക്കോയും അത്തരത്തില്‍ ഒന്നാണെന്ന് വിനോദ് ഗുരുവായൂർ ഉപസംഹരിച്ചു. 

Leave a Reply

Your email address will not be published.