നിങ്ങള്‍ ഇങ്ങനെയുള്ള ആളാണോ, ഇത് പങ്കാളിയിൽ പുച്ഛമുണ്ടാക്കും… ഒരുപക്ഷേ അതാവാം നിങ്ങളുടെ ലൈംഗീക ജീവിതത്തിലെ പ്രധാന വില്ലന്‍….

ലൈംഗീകതയിലെ പ്രധാന വില്ലനാണ് മുന്‍ കോപം എന്നത് അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്. ഇപ്പോഴിതാ അമിത ദേഷ്യവും ലൈംഗികതയും തമ്മിൽ എത്രത്തോളം ബന്ധപ്പെട്ട് കിടക്കുന്നു എന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് പ്രമുഖ സെക്സോജിസ്റ്റും സൈക്കോളജിസ്റ്റുമായ ടൈറ്റസ് വർഗീസ്.  അമിതമായ ദേഷ്യമുള്ള ഒരാൾക്ക് ദാമ്പത്യ ജീവിതത്തിൽ ശാന്തമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയാതെ വരും എന്ന് അദ്ദേഹം പറയുന്നു.  പലപ്പോഴും ഒരു തമാശ പോലും പറയാൻ പറ്റാതെ പോയേക്കാം.  അങ്ങനെ വരുമ്പോൾ എങ്ങനെയാണ് സെക്സ് പങ്കാളിക്ക് ആസ്വദിക്കാൻ കഴിയുകയെന്ന് അദ്ദേഹം ചോദിക്കുന്നു.

  ഭാര്യക്കും ഇത്തരത്തിലുള്ള അമിത ദേഷ്യമുണ്ടെങ്കിൽ ലൈംഗിക ബന്ധത്തിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ പോലും വലിയ സംഭവങ്ങളായി മാറും.  എന്നാൽ അത് പലപ്പോഴും പുറത്തു പറയണമെന്നില്ല.  ഒരു ദിവസം ശാരീരിക ബന്ധം പരാജയപ്പെട്ട് അടുത്ത ദിവസം വീണ്ടും സെക്സ് ചെയ്യാൻ ആരംഭിക്കുമ്പോൾ ഭാര്യ താല്‍പ്പര്യം കാണിക്കുന്നില്ലങ്കില്‍ തലേദിവസം ഭർത്താവ് വേണ്ട വിധത്തിൽ പെർഫോം ചെയ്യാത്തതായിരിക്കാം അതിനുള്ള കാരണം എന്ന് അദ്ദേഹം പറയുന്നു.

ശാരീരിക ബന്ധം പരാജയപ്പെടുകയാണെങ്കിൽ അതിനെ കൂടുതൽ വലുതാക്കി കാട്ടി തങ്ങളുടെ പങ്കാളിയുടെ അഭിമാനത്തെ പോലും തകർക്കുന്ന വാക്കുകൾ ഒരു പക്ഷേ പറഞ്ഞതും വരാം.  സെക്സിന് ദേഷ്യം വല്ലാതെ പ്രതികൂലമായി ബാധിക്കും.  അമിത ദേഷ്യമുള്ള ഒരാൾ ശാരീരിക ബന്ധത്തിന് മുമ്പ് ഫോര്‍ പ്ലേയ്ക്ക് പോലും മുതിരില്ല. ദേഷ്യം കൂടുതലുള്ള സ്ത്രീയാണെങ്കിൽ തങ്ങളുടെ പങ്കാളിയുടെ ശരീരം ഉത്തേജിക്കപ്പെടുന്നതിന് അധികസമയം എടുത്തേക്കാം.

ചിലര്‍ അമിത ദേഷ്യമുള്ളപ്പോൾ സംസാരിക്കാൻ പോലും നിൽക്കാതെ നേരിട്ട് ശാരീരി ബന്ധത്തിലേക്ക് തിരിയുകയാണ് ചെയ്യുന്നത്.  ഇത് യഥാർത്ഥത്തിൽ പങ്കാളിയിൽ പുച്ഛമാണ് ഉണ്ടാക്കുക.  സെക്സ് എന്നത് ഒരു തലോടൽ പോലെ ചെയ്യേണ്ട കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Leave a Reply

Your email address will not be published.