ദാന ശീലം പബ്ലിസ്സിറ്റിക്ക് വേണ്ടി ഉപയോഗിച്ച വ്യക്തിയാണ് മണി…. സിനിമയില്‍ സജീവമായി നിന്നപ്പോള്‍ നിരവധി പേരെ വെറുപ്പിച്ചു. തുറന്നു പറച്ചിലുമായി നിര്‍മാതാവ്…..

അകാലത്തിൽ മലയാളികളെ വിട്ടു പോയ പ്രിയപ്പെട്ട കലാകാരന്‍ ആണ് കലാഭവന്‍ മണി.  അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത വിയോഗം ഉണ്ടാക്കിയ വിടവ് വളരെ വലുതായിരുന്നു.  മലയാളത്തിന് പുറമെ ഇതര ഭാഷകളിലും കഴിവ് തെളിയിച്ച അദ്ദേഹത്തിന്‍റെ ജീവിതത്തിൽ ഉണ്ടായ വീഴ്ചകളെ പറ്റി തുറന്നു പറയുകയാണ് പ്രമുഖ നിർമ്മാതാവ് കെ ജീ നായർ.

മണിക്കു തന്‍റെ ജീവിതത്തില്‍ സംഭവിച്ച പല വീഴ്ചകളും അദ്ദേഹം സ്വയം ചോതിച്ച് വാങ്ങിയതായിരുന്നെന്ന് കെ ജീ നായര്‍ പറയുന്നു. മലയാളത്തിലെ ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് മനസ്സ് തുറന്നത്.  താനുമായി വളരെ അടുത്ത വ്യക്തി ബന്ധം പുലർത്തിയിരുന്ന കലാകാരനായിരുന്നു മണിയെന്ന് അദ്ദേഹം പറയുന്നു.   സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആയിരുന്നു മണിയുടെ മരണം സംഭവിക്കുന്നത്.

അമിതമായ മദ്യപാനം ശീലമായിരുന്നു മണിയെ മരണത്തിലേക്ക് തള്ളി വിട്ടതെന്നൂ അദ്ദേഹം പറയുന്നു. താന്‍ ഒരിക്കൽ ഒരു ചിത്രത്തിൻറെ അഡ്വാൻസ് നൽകാൻ വേണ്ടി ചാലക്കുടിയിൽ പോയപ്പോൾ മുതലുള്ള പരിചയമാണ് തന്റെയും മണിയുടെയും. അന്ന് ചാലക്കുടിയിലുള്ള ഒട്ടു മിക്ക സ്ഥലങ്ങളിലും മണി തന്നെ കൊണ്ടു നടന്നു കാണിച്ചുവെന്ന് അദ്ദേഹം പറയുന്നു. അവിടെ ഉള്ള മിക്ക സുഹൃത്തുക്കളെയും പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.  ഇന്നും താൻ അവിടെ ചെന്നാൽ അവർക്ക് തന്നെ വളരെ നന്നായി അറിയാം.

ദാനശീലം വളരെ കൂടുതൽ ഉണ്ടായിരുന്ന വ്യക്തിയാണ് മണി. എന്നാല്‍ ഇത് പലപ്പോഴും  തന്റെ പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നു മണി ഉപയോഗിച്ചിരുന്നത്. അതുപോലെ തന്നെ സിനിമയിൽ സജീവമായി തുടങ്ങിയപ്പോള്‍ നിരവധി പേരെ വെറുപ്പിച്ചിട്ടുള്ള വ്യക്തിയാണ് മണി നിര്‍മാതാവ് കൂട്ടിച്ചേർത്തു. 

Leave a Reply

Your email address will not be published.