സംഘടന നിലനിൽക്കാൻ താരങ്ങളെ വെട്ടിയൊതുക്കും എന്ന് പറയുന്നത് ദിവാസ്വപ്നം മാത്രമാണ്….മാടമ്പിയെ പോലെ സംസാരിക്കരുത്….  മോഹൻലാൽ അങ്ങനെ പറഞ്ഞാൽ തീയറ്ററുകള്‍ എന്ത് ചെയ്യുമെന്ന് ശാന്തിവിള ദിനേശ്….

മോഹൻലാലിന്റെ സിനിമകൾ ഓ ടി ടി യിൽ പ്രദർശിപ്പിക്കുന്നതിനെതിരെ തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് പരസ്യമായി രംഗത്തു വന്നിരുന്നു.  മോഹൻലാൽ ഇനിയുള്ള തന്റെ ചിത്രങ്ങളും ഒടിടിയിലേക്ക് വിട്ടാല്‍ മതി എന്നും തീയറ്ററിൽ മോഹൻലാൽ സിനിമകൾ പ്രദർശിപ്പിക്കില്ല എന്നുമായിരുന്നു ഫിയോക് പ്രസിഡന്‍റ് വിജയകുമാര്‍ തുറന്നടിച്ചത്. ഇത് വലിയ് വിവാദമായി മാറി.

ഇപ്പോഴിതാ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. തിയേറ്റർ ഉടമകളുടെ സംഘടനകളുടെ നേതാവ് മാടമ്പിയുടെ ശൈലിയിൽ സൂപ്പർ താരങ്ങൾക്ക് എതിരെ രംഗത്ത് വരുന്നത് ശരിയായ കാര്യമല്ലെന്ന് അദ്ദേഹം പറയുന്നു.  സിനിമ എന്ന കച്ചവട മേഖലയിൽ സൂപ്പർസ്റ്റാറുകൾക്ക് അഭേദ്യമായ റോള്‍ ഉണ്ടെന്ന് സത്യം അംഗീകരിച്ചേ പറ്റൂ.  ഫിയോക് പ്രസിഡന്‍റ് മാടമ്പി സ്റ്റൈലിൽ സൂപ്പർതാരങ്ങൾക്കെതിരെ രംഗത്തു വന്നത് ഒരിക്കലും ശരിയായ കാര്യമല്ല.

തലശ്ശേരിക്കാരനായ ഒരാൾ 40 ഓളം തിയറ്ററുകൾ തന്റെ കാൽകീഴില്‍ വച്ച് ഭരിച്ച ഒരു കാലമുണ്ടായിരുന്നു.  അതിൽ സഹികെട്ടാണ് ഫിയോക് എന്ന സംഘടന ഉണ്ടാകുന്നത്. ഫിയോക് എന്ന സംഘടന നിലനിൽക്കേണ്ടത് വളരെ അത്യാവശ്യമാണ് പക്ഷേ സംഘടന നിലനിൽക്കാൻ താരങ്ങളെ വെട്ടിയൊതുക്കും എന്ന് പറയുന്നത് ദിവാസ്വപ്നം മാത്രമാണ്.  മോഹൻലാൽ ഇനി ഓ ടി ടിക്ക് സിനിമ കൊടുത്താൽ അദ്ദേഹത്തിന് ചിത്രങ്ങൾ തിയേറ്ററിൽ പ്രദർശിപ്പിക്കില്ലെന്നാണ് ഭീഷണി.

അദ്ദേഹത്തിൻറെ പുതിയ ചിത്രമായ ബാറോസ് മുന്നിൽ കണ്ടാണ് ഇത്തരം ഒരു വെല്ലുവിളി നടത്തിയിരിക്കുന്നത്.  ഇങ്ങനെ വെല്ലുവിളി നടത്തുന്നവര്‍  തനിച്ചായി പോവുകയുള്ളൂ എന്ന് മനസ്സിലാക്കണം.  താൻ പണം മുടക്ക് ചെയ്യുന്ന സിനിമ തീയറ്ററിൽ കാണിക്കില്ലെന്ന് മോഹൻലാൽ ഒരിക്കലും പറയില്ല ഇനി അങ്ങനെ മോഹൻലാൽ പറഞ്ഞാൽ എന്ത് ചെയ്യും എന്നും ശാന്തിവിള ദിനേശ് ചോദിച്ചു. 

Leave a Reply

Your email address will not be published.