സിനിമയെക്കുറിച്ച് പൊതുവേ കേട്ടിരിക്കുന്നതൊക്കെ അത്തരത്തിലുള്ള കാര്യങ്ങളായിരുന്നു. തുറന്നു പറഞ്ഞു അനുമോള്‍….

മലയാളചലച്ചിത്ര ലോകത്ത് നിരവധി ആരാധകരുള്ള താരമാണ് അനുമോള്‍. ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അനുമോള്‍ സമൂഹമാധ്യമത്തിലും വളരെ സജീവമാണ്.  ഇപ്പോഴിതാ താൻ ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്നതിനെക്കുറിച്ചും അതിന് അമ്മ നൽകിയ പിന്തുണയെ കുറിച്ചും ഒക്കെ തുറന്നു സംസാരിക്കുകയാണ് അവർ,  ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അനുമോൾ മനസ്സ് തുറന്നത്.

എൻജിനീയറിങ് പഠനം പൂർത്തിയാക്കിയതിനു ശേഷം ജോലി നേടുന്നതിന് വേണ്ടി കൊച്ചിയിലേക്ക് എത്തുക ആയിരുന്നു. എന്നാൽ രണ്ടുദിവസം കൊണ്ട് തന്നെ ആ ജോലി മടുത്തു പോയി. പിന്നീട് ഒരു ചാനലിൽ ജോലിക്ക് കയറി,  ഒന്നര കൊല്ലത്തോളം അവിടെ ജോലി ചെയ്തു.  തൻറെ വള്ളുനാടൻ ഭാഷയ്ക്ക് മലയാള സിനിമയിലെ സ്ഥാനമുണ്ടെന്ന് അന്നാണ് അറിയുന്നത്. എല്ലാവർക്കും തന്റെ ഭാഷ ഇഷ്ടമായിരുന്നു, അത് കേട്ടിട്ടാണ് സിനിമയിലേക്കുള്ള അവസരം ലഭിക്കുന്നത്.

അഭിനയിക്കാൻ വീട്ടിൽ നിന്ന് വിടാന്‍ താല്പര്യം ഉണ്ടായിരുന്നില്ല. സിനിമയെക്കുറിച്ച് പൊതുവേ കേട്ടിരിക്കുന്നതൊക്കെ അത്തരത്തിലുള്ള കാര്യങ്ങളായിരുന്നു.  സിനിമയിൽ വരാൻ വേണ്ടി മരിക്കാൻ വരെ തയ്യാറായിട്ടുള്ള നിരവധി പേര്‍ ഉണ്ട്. അങ്ങനെയുള്ളപ്പോൾ തന്നെ തേടി ഇങ്ങോട്ട് അവസരം വരണമെങ്കിൽ അത് തലയിൽ വരച്ചിട്ടുണ്ട്. എങ്കിൽ ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതി.  ഒറ്റ സിനിമ എന്ന് പറഞ്ഞ് വന്ന ആളാണ് ഇപ്പോൾ 45 സിനിമകൾ അഭിനയിച്ചു.  ഓരോ ചലച്ചിത്രം കഴിയുന്തോറും സിനിമയോടുള്ള ഇഷ്ടം കൂടി വരികയാണ്.

നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അമ്മയാണ് വളർത്തിയത്.  അമ്മയെ മറ്റുള്ളവരെ എന്തുപറയും എന്നൊരു ഭയം അമ്മയ്ക്ക് എല്ലായിപ്പോഴും ഉണ്ടായിരുന്നു.  എന്തായാലും മക്കൾ തീരുമാനിക്കുന്നത് ശരിയായിരിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്ന ആളാണ് അമ്മ.  അമ്മയുടെ വലിയ പിന്തുണ തന്നെ ഉണ്ടായിരുന്നു.  അതുകൊണ്ടുതന്നെ വേറെ ആരുടെ പിന്തുണയില്ലെങ്കിലും അമ്മയുടെ പിന്തുണ ഉണ്ടെങ്കിൽ വിജയിച്ചു എന്നു കരുത്തുന്നവരാണ് താനും അനിയത്തിയും.

സിനിമയിലേക്ക് എത്തിയപ്പോൾ ലഭിച്ച പ്രധാനപ്പെട്ട പിന്തുണ അമ്മയുടെ ഭാഗത്തു നിന്നുമായിരുന്നു.  പിന്നീട് പതിയെ പതിയെ ഓരോരോ സിനിമകൾ കഴിയുന്നതോടെ കുടുംബത്തിലെ ഓരോരുത്തരുടെയും പിന്തുണ കൂടിക്കൂടി വന്നെന്നും ഇപ്പോൾ താൻ സിനിമയിൽ അഭിനയിക്കുന്നത് കൊണ്ട് ആർക്കും പ്രശ്നമില്ലെന്നും അനുമോള്‍ പറയുന്നു. 

Leave a Reply

Your email address will not be published.