ഒരു കാലത്ത് മലയാള ചലചിത്ര ലോകത്തെ ജനപ്രിയ നായകന് എന്ന പേരില്‍ ആരാധക ഹൃദ്യം കീഴടക്കിയ വ്യക്തിയാണ് ദിലീപ്. സഹ സംവിധായകനയും, സഹ നടനായും, വില്ലനായും, നായകനായും മലയാള സിനിമ പ്രേമികളുടെ മനസ്സിൽ ഇടംപിടിച്ച അദ്ദേഹത്തിൻറെ ജീവിതത്തിൽ ഉണ്ടായ വീഴ്ചകളെ പറ്റി തുറന്നു പറയുകയാണ് പ്രമുഖ നിർമ്മാതാവ് കെ ജി നായർ.

ദിലീപിൻറെ നാശത്തിന് കാരണക്കാരായവരെ കുറിച്ച് ഒരു പ്രമുഖ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയത്.
ദിലീപ് ഒരു സിനിമ ചെയ്യുമ്പോൾ അതിൻറെ നല്ലതും, ചീത്തയും, അതിലൂടെ ലഭിക്കുന്ന വരുമാനവും അതുമൂലം ഉണ്ടാകുന്ന നഷ്ടവും ഒക്കെ അറിയണമെന്ന് വളരെയധികം നിർബന്ധമുള്ള വ്യക്തിയാണ് ദിലീപ് എന്നു അദ്ദേഹം പറയുന്നു.
അതനുസരിച്ച് തന്നെയാണ് അദ്ദേഹം ഓരോ സിനിമയും കമ്മിറ്റ് ചെയ്യുന്നത്.

എന്നാൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രയാസങ്ങളിലൂടെയാണ് ഇപ്പോൾ ദിലീപ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ ദിലീപ് ഇപ്പോൾ അനുഭവിക്കുന്നതിൽ പകുതിയും അദ്ദേഹത്തിൻറെ ഒപ്പം നിന്നവർ കൊടുത്ത പണികളാണ്. വിശ്വസിച്ച പലരും ദിലീപിനെ ചതിച്ചു, പിന്നെ കുറച്ചൊക്കെ അദ്ദേഹം സ്വയം ചോദിച്ചു വാങ്ങിയതും ആണ്. ഒരു പരിധിവരെ ദിലീപിന് സമയ ദോഷവും കാര്യമായി തന്നെ ഉണ്ട്. മറ്റുള്ളവരുടെ ശാപവും ദിലീപിന്റെ തകര്‍ച്ചയ്ക്ക് കാരണമായി.

തൻറെ വളർച്ചയ്ക്ക് മുന്നിൽ നിൽക്കുന്ന ആരെയും നശിപ്പിക്കുന്ന വ്യക്തിയാണ് ദിലീപ് എന്ന് നിർമ്മാതാവ് പറയുന്നു. ലിബര്‍ട്ടി ബഷീറിനെയും, തുളസീ ദാസിനെയും തകര്‍ത്തത് ദിലീപാണ്. ഇപ്പോള്‍ കുറച്ചു ബുദ്ധിമുട്ടുകളൊക്കെ ഉണ്ടെങ്കിലും കുറച്ചു നാളുകള്‍ക്ക് ശേഷം ദിലീപ് വീണ്ടും സിനിമ ലോകം കീഴടക്കുമെന്ന കാര്യം ഉറപ്പാണെന്നും നിര്‍മാതാവ് പറയുന്നു.