ലെസ്ബിയനിസം,  ഹോമോ സെക്സ്വാലിറ്റി എന്നിവ കേരളത്തിൽ പുതിയതായി വന്ന ഒരു കൺസെപ്റ്റ് ആയതുകൊണ്ട് കാണുന്നിടത്ത് മുഴുവനും ഈ സാധനം വിതറുകയാണോ..  എല്ലാത്തിന്റെയും അടിസ്ഥാനം ലൈംഗികതയും സെക്സും മാത്രമേ ഉള്ളോ… വ്യാജ വാര്‍ത്തയ്ക്കെതിരെ പൊട്ടിത്തെറിച്ച് രഞ്ജിനി ജോസ്…

സമൂഹമാധ്യമത്തിൽ തനിക്കെതിരെ ഉയർന്നുവരുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ പ്രതികരണം അറിയിച്ചു പ്രമുഖ ഗായിക രഞ്ജിനി ജോസ് രംഗത്ത്.  കുറച്ചുനാളുകളായി തന്നെ ടാർജറ്റ് ചെയ്തുകൊണ്ട് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണ് ചിലരെന്നു രഞ്ജിനി തൻറെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ പ്രതികരിച്ചു.

സെലിബ്രറ്റീസിനെ കുറിച്ച് എന്തെങ്കിലും വൃത്തികേടുകള്‍ വരുന്നത് വായിക്കുന്നവർക്ക് പൊതുവേ രസമാണ്. ഇത്തരം വാർത്തകൾ പടച്ചു  വിടുന്ന മഞ്ഞപത്രക്കാർക്കും അതുപോലെതന്നെ ഇത് വായിക്കുന്നവർക്കും ഒരു പണിയും ഇല്ലാതെ ഇരിക്കുന്നവർക്കും ഇത് വളരെ രസമുള്ള കാര്യമാണ്. പക്ഷേ മനസ്സിലാക്കേണ്ട ഒരു കാര്യം എല്ലാവരും മനുഷ്യരാണ് എന്നതാണ്.  മറ്റെല്ലാവരെയും പോലെ ആഹാരം കഴിച്ച് സ്വന്തം ജോലി നോക്കുന്ന ആൾക്കാരാണ് എല്ലാവരും. 

താന്‍ ഇതുവരെ ഒരു പ്രോഗ്രാമിന് പോയി എന്തെങ്കിലും ഒരു മോശം സീൻ ഉണ്ടാക്കുകയോ പ്രോഗ്രാമിന് സമയത്തിന് എത്തിയില്ലെന്നോ തരത്തിൽ ഒരു പ്രശ്നവും ഉണ്ടാക്കാത്ത ഒരു വ്യക്തിയാണ്. പിന്നെ എന്തിൻറെ പേരിലാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി തന്നെ ഈ രീതിയിൽ ടാർഗറ്റ് ചെയ്യുന്നതെന്ന് മനസ്സിലായിട്ടില്ല. വളരെ അടുത്ത സുഹൃത്തുക്കളെല്ലാം തന്നോട് പറഞ്ഞത് ഇതിനു മുമ്പ് വന്ന വാർത്തകൾക്ക് എതിരെ പ്രതികരിക്കേണ്ടതില്ല,  അതിനെ ആ വഴിക്ക് വിട്ടേക്കൂ എന്നായിരുന്നു. അതുകൊണ്ടാണ് മിണ്ടാതിരുന്നത്.

ഒരാണിന്റെ ഒപ്പം ഒരു ചിത്രമിട്ട് അയാൾ ബർത്ത് ഡേ പോസ്റ്റിനൊപ്പം തന്നെ ടാഗ് ചെയ്താല്‍ തനിക്ക് അയാളുമായി ബന്ധമുണ്ടെന്നും വിവാഹം കഴിക്കാൻ പോവുകയാണെന്നും അല്ല അതിനർത്ഥം.  തന്റെ സ്വന്തം ചേച്ചിയെ പോലെ കാണുന്ന ഒരാളുടെ ഒപ്പം ഗൃഹലക്ഷ്മിയിൽ ഒരു കവർപേജ് വന്നാൽ ഉടൻ താനും അവരും ലെസ്ബിയൻസ് ആണെന്ന ടൈറ്റിലോടുകൂടി ഒരു  മഞ്ഞപ്പത്രം വാർത്ത കൊടുക്കുന്നത് എത്ര അപഹാസ്യമാണെന്ന് രഞ്ജിനി പറയുന്നു.

ലെസ്ബിയനിസം,  ഹോമോ സെക്സ്വാലിറ്റി എന്നിവ കേരളത്തിൽ പുതിയതായി വന്ന ഒരു കൺസെപ്റ്റ് ആയതുകൊണ്ട് കാണുന്നിടത്ത് മുഴുവനും ഈ സാധനം വിതറുകയാണോ..  എല്ലാവര്‍ക്കും ചേച്ചിമാരും സുഹൃത്തുക്കളും ഇല്ലേ.  എല്ലാത്തിന്റെ അടിസ്ഥാനം ലൈംഗികതയും സെക്സും വൃത്തികേടും മാത്രമേ ഉള്ളോ. അങ്ങനെയാണോ മഞ്ഞപത്രക്കാരുടെ ഉള്ളിലിരിപ്പ്.
ഇത്തരം ഇടുങ്ങിയ ചിന്താഗതിയോട് കൂടിയാണോ എഴുതുന്നത്.

ഒരു സുഹൃത്തിനെ കുറിച്ചും ഒരു ചേച്ചിയെ കുറിച്ച് വൃത്തികേട് ഇടുന്നതിനു ഒരു പരിധിയുണ്ട്. ഇതൊക്കെ മനപ്പൂർവം കരി വാരിത്തേക്കാന്‍ വേണ്ടി ചെയ്യുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്.  താൻ ഈ വീഡിയോ ഇടുന്നത് ഇതിന്റെ പിറകിൽ ഒരു നിയമം ഉറപ്പായും ഉണ്ടാകണം എന്ന് ഉദ്ദേശത്തോടുകൂടിയാണ്. ഒരുപാട് ആർട്ടിസ്റ്റുകൾ ഇതുപോലുള്ള വാർത്തകൾ വന്നതിന്റെ അടിസ്ഥാനത്തില്‍ മാനസികമായി ബുദ്ധിമുട്ടുന്നുണ്ട്. കൂടുതൽ ഇതിൽ പ്രതികരിച്ചു കഴിഞ്ഞാൽ അത് കൂടുതൽ വലിയ വാർത്തയായി മാറും എന്നത്കൊണ്ടാണ് നിശബ്ദരായിരിക്കുന്നത്.  എന്നാൽ ഇത്രയും വലിയ വൃത്തികേടുകൾ എഴുതുന്നതിനേക്കാൾ വലുതല്ല പ്രതികരിക്കുന്നത് രഞ്ജിനി ചൂണ്ടിക്കാട്ടുന്നു.

ഒരു മനുഷ്യൻ ആയതുകൊണ്ടാണ് താന്‍  പ്രതികരിക്കുന്നത്.  എല്ലാവർക്കും ഇത്പോലെ  പ്രതികരിക്കാൻ പറ്റണമെന്നും രഞ്ജിനി പറയുന്നു. ഒരുപാട് പേര് ഇതൊന്നും വായിക്കാത്തവരാണെന്ന് തനിക്കറിയാം.  പക്ഷേ ഇങ്ങനെ മോശമായി എഴുതിയാല്‍ അതിൻറെതായ ഭവിഷ്യത്ത് ഉണ്ടാകും എന്ന് എഴുതുന്നവര്‍ അറിയണം. അതിനു  ഒരു നിയമം വരണമെന്നാണ് തനിക്ക് പറയാനുള്ളത്,  ഇതാണ് തന്റെ നിലപാട്.  ഇക്കാര്യത്തിൽ ഇതിനോട് ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ കമൻറ് ചെയ്യാം.  പക്ഷേ ഇതിനെതിരെ എന്തെങ്കിലും വൃത്തികേടുകൾ പറയുകയാണെങ്കില്‍ ഉറപ്പായും ഐപി അഡ്രസ് തപ്പിപിടിച്ച് കേസ് ഫയൽ ചെയ്യുമെന്നും രഞ്ജിനി മുന്നറിയിപ്പ് നൽകി. 

Leave a Reply

Your email address will not be published.