അപര്‍ണ്ണ സ്വന്തം നിലയില്‍ ഹിറ്റുകള്‍ സൃഷ്ടിക്കട്ടെ , അപ്പോള്‍ മോഹന്‍ലാലിന് നല്‍കുന്ന അതേ പ്രതിഫലം അപര്‍ണയ്ക്കും നല്‍കാമെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍…

ആ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെ തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന വേർതിരിവുകളെ കുറിച്ച് പുരസ്കാര ജേതാവായ അപർണ ബാലമുരളി പങ്കുവച്ച അഭിപ്രായം സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടിയിരുന്നു.  മറ്റെല്ലാ തൊഴിലുടങ്ങളിലും ഉള്ളതുപോലെ തന്നെ ലിംഗ വിവേചനം സിനിമയിലും നിലനിൽക്കുന്നുണ്ടെന്നും  പ്രതിഫലത്തിന്റെ കാര്യത്തിൽ ഇപ്പോൾ നിലനിൽക്കുന്ന ലിംഗ വിവേചനം ഒരിക്കലും ശരിയല്ലെന്നും അപർണ അഭിപ്രായപ്പെട്ടിരുന്നു.  ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചു.

തുടര്‍ന്നു  ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ നിർമ്മാതാവ് ജി സുരേഷ് കുമാർ.  തനിക്ക് വളരെ ഇഷ്ടമുള്ള ഒരു കുട്ടിയാണ് അപർണ എന്നും സിനിമയുടെ സാമ്പത്തിക വശത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് അപർണ അത്തരത്തിലൊക്കെ പറയുന്നതെന്നും അദ്ദേഹം അപര്‍ണയുടെ പ്രതികരണം ചൂണ്ടിക്കാട്ടി അഭിപ്രായപ്പെട്ടു.

സർക്കാർ സർവീസിൽ ആണെങ്കിൽ ഒരേ ജോലി ചെയ്യുന്നവർക്ക് ഒരേ ശമ്പളം നൽകാം,  സർക്കാർ സർവീസിലും സീനിയർ ആയാൽ അവരുടെ ശമ്പളം കൂടും.  എന്ന് കരുതി സിനിമയിൽ അത് നടപ്പിലാക്കാൻ കഴിയുന്ന കാര്യമല്ലെന്ന് സുരേഷ് കുമാർ പറയുകയുണ്ടായി.  സിനിമയിലുള്ള എല്ലാ താരങ്ങൾക്കും ഒരേ പ്രതിഫലം നൽകണമെന്ന് ആവശ്യം എങ്ങനെയാണ് നടപ്പാക്കാൻ കഴിയുന്നത്. ലോകത്ത് എവിടെയെങ്കിലും സിനിമ രംഗത്ത് ഇങ്ങനെ ഒരു രീതി ഒരേ പ്രതിഫലം നൽകുന്നുണ്ട് എന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.

സൂപ്പർതാരങ്ങൾക്ക് കൂടുതൽ തുക പ്രതിഫലം നൽകാം. അതിന്റെ കാരണം  സ്വന്തം മികവു കൊണ്ട് പടം ഹിറ്റാക്കാൻ ശേഷിയുള്ളവരെയാണ് നമ്മൾ സൂപ്പർ താരങ്ങൾ എന്ന് വിളിക്കുന്നത്.  മോഹൻലാലിന് കോടികൾ നൽകാം. മോഹന്‍ലാല്‍  അഭിനയിക്കുന്നത് കാണാനാണ് ജനം തീയേറ്ററിൽ എത്തുന്നത്.  അതേ പ്രതിഫലം തന്‍റെ മകൾ കീർത്തി സുരേഷിന് കൊടുക്കണമെന്ന് പറഞ്ഞാൽ നടക്കുമോ എന്നും താൻ പോലും അതിനോട് യോജിക്കുകയില്ലെന്നും സുരേഷ് കുമാർ പറഞ്ഞു

Leave a Reply

Your email address will not be published.