മണി രത്നം എന്ന സംവിധായകന് പൊതുവേ അറിയപ്പെടുന്നത് ഇന്ത്യന്‍ സ്പീല്‍ബര്‍ഗ് എന്ന പേരിലാണ്. തന്റെ ഓരോ ഫ്രയിമിലും ആ ഒരു മണി രത്നം ടച്ച് കൊണ്ട് വരാന്‍ ശ്രമിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളൊക്കെയും ച്ലചിത്ര പ്രേമികള്‍ക്ക് ഒരു വിരുന്ന് തന്നെയാണ്.

അതുകൊണ്ട് തന്നെ ഐതിഹാസിക സാഹിത്യകാരൻ കൽക്കയുടെ ചരിത്ര പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കി അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രം പൊന്നിൻയന് സെല്വന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ. പിണിയാണ് സെല്‍വനിലെ ആദ്യ സിംഗിള്‍ കഴിഞ്ഞ ദിവസം ചെന്നയിലെ ഒരു മാളില്‍ വച്ച് നടന്നു. ജയം രവി, കാർത്തി, ജയറാം തുടങ്ങിയവർ ഇതിന് പങ്കെടുത്തിരുന്നു. ഈ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷ വാനോളമായിരിക്കുന്ന സാഹചര്യത്തില്‍ മണി രത്നവുമായുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന് ജയറാം.

ചിത്രത്തിന്റെ ലോഗോ പതിച്ച ടീ ഷര്‍ട്ടും അണിഞ്ഞാണ് അദ്ദേഹം എത്തിയത്. താനിപ്പോൾ ധരിച്ചിരിക്കുന്ന ഷർട്ട് ധരിക്കാൻ അവർ തന്നെ അനുവദിച്ചില്ലെന്ന് ജയറാം പറയുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ പ്രമോഷനെങ്കിലും ഈ ഷർട്ട് തരാൻ ആവശ്യപ്പെടുകയാണ് ഉണ്ടായതെന്ന് ജയറാം പറയുന്നു.

ഈ അവസരത്തിൽ ജയറാം മണി രത്നം എന്ന സംവിധായകനെ കുറിച്ചും വചലാനായി. ഒരു വിഷയത്തിൽ താൻ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നതുവരെ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംവിധായകനാണ് മണി രത്നം പറയുന്നു. ചിത്രത്തില്‍ തനിക്ക് വളരെ വലിയ വയർ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ പിന്നീട് ചിത്രീകരണ സമയത്ത് തന്നെ കാണുമ്പോള്‍ അദ്ദേഹം തന്റെ മുഖത്ത് നോക്കാറുണ്ടായിരുന്നില്ലന്നും ജയറാം പറയുന്നു. സെപ്റ്റംബർ 30ന് പൊന്നിയന്‍ സെല്‍വന്റെ ആദ്യഭാഗം തീയറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിക്രം, കാർത്തി, പ്രഭു, ശരത് കുമാർ തുടങ്ങി വൻതാര നിരതന്നെ ഈ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.