ദിലീപ് അങ്ങനെയൊന്നും ചെയ്യില്ല, ഞാന്‍  ഉറച്ചു വിശ്വസിക്കുന്നു….വിജയ് ബാബു കുറ്റം ചെയ്തെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല….   ശങ്കര്‍

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനേ കുറിച്ചും മീറ്റും ആരോപണം നേരിടുന്ന പ്രമുഖ നിർമ്മാതാവ് വിജയ് ബാബുവിനെയും പൂര്‍ണമായും അനുകൂലിച്ച് പഴയകാല നടൻ ശങ്കര്‍ നടത്തിയ അഭിപ്രായ പ്രകടനം സമൂഹ മാധ്യമത്തിൽ ശ്രദ്ധ വളരെ വേഗം ശ്രദ്ധ പിടിച്ചു പറ്റുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്ന് ശങ്കർ പറയുന്നു.  സിനിമയിൽ ഇന്ന് മാത്രമല്ല പണ്ടും പൊളിറ്റിക്സ് ഉണ്ട്.  പക്ഷേ ഒരേയൊരു വ്യത്യാസം ഉള്ളത് അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നില്ല എന്നതാണ്. അന്ന്  ആകെ രണ്ട് മാഗസിനുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അങ്ങനെയല്ല.  ഒരു ചെറിയ വാർത്ത പോലും വലുതായി മാറ്റുകയും കൂടുതല്‍  പർവ്വതീകരിച്ച് കാണിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസ് ഇപ്പോൾ എന്താണെന്നും എങ്ങനെയാണെന്നും ഇതുവരെ പുറത്തു വന്നിട്ടില്ല,  അത് തെളിഞ്ഞിട്ടില്ല.   ആ കേസ് ഇതുവരെ തെളിയിക്കാത്ത സ്ഥിതിക്ക് അതിനെക്കുറിച്ച് എന്തെങ്കിലും പറയുന്നതിൽ അർത്ഥമില്ല.  ദിലീപ് ആയാലും വിജയ് ബാബു ആയാലും കുറ്റക്കാരാണെന്ന് തെളിയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.  കുറ്റം തെളിഞ്ഞാല്‍ മാത്രമേ ഈ കേസില്‍ അവരുടെ അവരുടെ പങ്ക് എന്താണെന്നു വ്യക്തമാവുകയുള്ളൂ.

ഏതായാലും അതിൻറെ സത്യാവസ്ഥ ഇന്നല്ലെങ്കിൽ നാളെ നമുക്ക് അറിയാൻ കഴിയും. ദിലീപ്  അങ്ങനെ എന്തെങ്കിലും ചെയ്യുമെന്ന് ഒരു സാധ്യതയും കാണുന്നില്ല.  ദിലീപിന് വളരെ നന്നായി അറിയാം.  25 വര്ഷം മുന്പ് അദ്ദേഹത്തിൻറെ ഒരു സിനിമയിൽ അഭിനയിക്കുന്നത് വഴിയാണ് താന്‍ ആദ്യം പരിചയപ്പെടുന്നത്.  അന്നു മുതൽ ദിലീപുമായി വളരെ അടുത്ത സൌഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് താൻ.  അതുകൊണ്ടു തന്നെ ദിലീപ് അങ്ങനെ ചെയ്യില്ല എന്നാണ് താന്‍ ഉറച്ചു വിശ്വസിക്കുന്നതെന്നും ശങ്കര്‍ പറയുന്നു.

Leave a Reply

Your email address will not be published.