തന്‍റെ വിഗ്രഹം പണിതു അത് ആരാധിക്കുന്നവരുണ്ട്.  കർണാടകത്തിലെ ഒരു ഗ്രാമത്തിലെ മുഴുവൻ വീടുകളിലും രാവിലെ തന്റെ ചിത്രത്തിനു മുന്നിൽ പൂജ ചെയ്യുന്ന ആരാധകർ നിരവധിയാണ്. കിച്ചാ സുദീപ്….

തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള നടനാണ് കിച്ചാ സുദീപ്.  അദ്ദേഹത്തിൻറെ ഏറ്റവും പുതിയ ചിത്രം വിക്രം റോണ വലിയ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.  റിലീസ് ചെയ്തു കേവലം നാല് ദിവസത്തിനുള്ളിൽ തന്നെ ചിത്രം നൂറു കോടി ക്ലബില്‍ ഇടം പിടിച്ചു. അനൂപ് ഭണ്ഡാരി സംവിധാനം ചെയ്ത ഫാന്റസി ആക്ഷൻ ചിത്രമാണ് വിക്രം റോണ. പൂർണമായും 3 ഡീയില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം മലയാളം ഇംഗ്ലീഷ് ഹിന്ദി ഭാഷകളാണ് റിലീസ് ചെയ്തിരിക്കുന്നത്.  95 കോടി രൂപ മുതൽമുടക്കി എടുത്ത ചിത്രം നാലാം ദിവസം തന്നെ 100 കോടി നേടി സിനിമ വ്യവസായത്തെ  തന്നെ ഞെട്ടിച്ചു

ഇപ്പോഴിതാ തൻറെ ആരാധകാരെ കുറിച്ചുള്ള അദ്ദേഹത്തിൻറെ തുറന്നുപറച്ചിലാണ് സമൂഹ മാധ്യമത്തിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്. തന്‍റെ പല ആരാധകരും അവര്‍ തനിക്ക് വേണ്ടി ഏതറ്റം വരെയും പോകുന്നവരാണെന്നും അദ്ദേഹം പറയുന്നു. തന്റെ ചിത്രവും പേരും ദേഹത്ത് പച്ച കുത്തിയവരുണ്ട്. ഇത് ഭ്രാന്താണെന്ന് പറഞ്ഞാൽ പ്രായമായ അച്ഛനും അമ്മയും മകളും അടങ്ങുന്ന കുടുംബത്തെ താൻ കാണിച്ചു തരാം. തന്നെ കാണാനായി 15 ദിവസം നടന്നാണ് അവർ എത്തിയത്.

അവർ തൻറെ അടുത്ത് വന്നത് എന്തെങ്കിലും സഹായം ചോദിച്ചായിരുന്നില്ല.  വഴിയിൽ കണ്ടവർ അവരുടെ യാത്രയുടെ ഉദ്ദേശം ആറിഞ്ഞു അവർക്ക് ഭക്ഷണവും മറ്റും നൽകുകയായിരുന്നു. തന്നെ കാണാന്‍ എത്തിയ അവരോടൊപ്പം കുറെ സമയം ചെലവടുകയും പിന്നീട് അവർക്ക് തിരികെ പോകുന്നതിനുള്ള ടിക്കറ്റും താന്‍ എടുത്തു നൽകുകയും ചെയ്തു. അവർ വീണ്ടും നടന്നു തിരിച്ചു പോകുന്നതിനോട് ഒരുതരത്തിലുമുള്ള താൽപര്യവും  തനിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

  തന്‍റെ പേരിൽ വിഗ്രഹം പണിതു അത് ആരാധിക്കുന്നവരുമുണ്ട്.  വീടുകളിൽ തന്റെ ചിത്രവും വിഗ്രഹവും വെച്ച് രാവിലെ പൂജ ചെയ്യുന്നവരുണ്ട്.  കർണാടകത്തിലെ ഒരു ഗ്രാമത്തിലെ മുഴുവൻ വീടുകളിലും രാവിലെ തന്റെ ചിത്രത്തിനു മുന്നിൽ പൂജ ചെയ്യുന്ന ആരാധകർ നിരവധിയാണ്.  അത് വല്ലാതെ ഭയപ്പെടുത്തുന്ന കാര്യമാണ്.  ഒരിക്കലും അത്തരത്തിലുള്ള ഒരു സ്ഥാനമല്ല താൻ ആഗ്രഹിച്ചത്. പൂർണ്ണനായ വ്യക്തിയല്ല,  തനിക്കും തെറ്റു പറ്റുമെന്നും അദ്ദേഹം പറയുന്നു. 

Leave a Reply

Your email address will not be published.