ദില്‍ഷക്കു  വിവാഹമായോ..?..ജീവിതത്തില്‍ പുതിയ സമവാക്യങ്ങള്‍ തേടുകയാണോ ലേഡീ ബിഗ് ബോസ്സ് …..  പരക്കം പാഞ്ഞ് സോഷ്യല്‍ മീഡിയ….രഹസ്യം കണ്ടെത്തിയ അശ്വാസ്സത്തില്‍ റോബിന്‍ ആരാധകര്‍…

കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിലൂടെ പുറത്തുവന്ന ബിഗ് ബോസ് വിജയി ഡില്‍ഷയുടെ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലായി മാറിയിരുന്നു. ഇതോടെ ദിൽഷയുടെ വിവാഹം കഴിഞ്ഞു എന്ന തരത്തില്‍ വാര്ത്തകള്‍ പ്രചരിക്കപ്പെട്ടു. ഒരു നവ വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ദിൽഷയുടെ ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളില്‍ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു.

സത്യത്തിൽ ഈ ചിത്രങ്ങൾ കണ്ടു ഞെട്ടിയത് കടുത്ത റോബിൻ ആരാധകരാണ് എന്നതാണ് വാസ്തവം. ദില്‍ഷയുടെ  ചിത്രങ്ങൾ പുറത്തു വന്ന് അധികം വൈകാതെ തന്നെ റോബിൻ ആരാധകരുടെ ഗ്രൂപ്പുകളിൽ ചർച്ച സജീവമായി.  ആരാണ് ദില്‍ഷയുടെ വരന്‍ എന്നു കണ്ടെത്താൻ സോഷ്യൽ മീഡിയ പരക്കം പറയുന്നതിനിടയാണ് അത് കേവലം ഒരു ബ്രൈഡൻസ് ഫോട്ടോഷൂട്ട് മാത്രമാണെന്ന് സത്യം സമൂഹമാധ്യമത്തിലൂടെത്തന്നെ  പുറത്തു വന്നത്.  ടൂള്‍ ബോക്സ് വെഡിങ് എന്ന കമ്പനി ചെയ്ത ഒരു ബ്രൈഡല്‍ ഫോട്ടോ ആയിരുന്നു അത്.  ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് രാകേഷ് എന്ന ഫോട്ടോഗ്രാഫറാണ്.

ഏതായാലും നവ വധുവിന്റെ വേഷത്തിൽ ദില്‍ഷയെ കാണാൻ നല്ല ഭംഗിയുണ്ടെന്നു മിക്ക ആരാധകരും കമൻറ് ചെയ്തു.

ഇത്തവണത്തെ ബിഗ് ബോസ് ചരിത്രത്തിൽ ആദ്യമായി  ഒരു വനിത ടൈറ്റിൽ വിന്നറായി എന്ന പ്രത്യേകതയുണ്ട്.  ദിൽഷ ഫൈനലിലേക്ക് എത്തിയത് ടിക്കറ്റ് ടൂ ഫിനാലെ എന്ന ടാസ്ക് വിജയിച്ചുകൊണ്ടാണ് . എന്നാല്‍ ദിൽഷ വിജയിക്കാന്‍ പ്രധാന പങ്കു വഹിച്ചത് ഡോക്ടർ റോബിന്റെ ആരാധകരുടെ വോട്ട് ലഭിച്ചത് കൊണ്ടാണ് എന്ന നിലയില്‍ വലിയ ആക്ഷേപം ഉയർന്നിരുന്നു.  അതുകൊണ്ടുതന്നെ ദില്‍ഷയുടെ വിജയത്തെ അഭിനന്ദിച്ച് വളരെ കുറച്ചുപേർ മാത്രമാണ്  മുന്നോട്ട് വന്നത്.  

Leave a Reply

Your email address will not be published.