സമൂഹം ഒരു സംഘഗാനം അല്ല,  പല വ്യക്തികളും ചേർന്നതാണ് സമൂഹം.  സമൂഹം എങ്ങനെ പ്രതികരിക്കണം എന്നത് ഒരിയ്ക്കലും ഒരു വ്യക്തിയുടെ നിയന്ത്രണത്തിൽ ഉള്ള കാര്യമല്ല. സ്വാതന്ത്ര്യത്തെ കുറിച്ച് നവ്യാ നായരുടെ കാഴ്ച്ചപ്പാട്….

മലയാള സിനിമയില്‍ സജീവമായി നിറഞ്ഞു നില്‍ക്കുന്ന അഭിനയേത്രികളില്‍ വ്യക്തമായ നിലപാടും വീക്ഷണവും ഉള്ള താരമാണ് നവ്യ നായര്‍. മാറിയ സമൂഹത്തിന്‍റെ പ്രതിനിധി ആയിട്ടാണ് മലയാളത്തിലെ യുവ തലമുറ
നവ്യാ നായരെ കാണുന്നത്. കഴിഞ്ഞ ദിവസം അവര്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ ഏറെ ചിന്തോദ്വീപകവും കലിക പ്രസക്തവും ആയിരുന്നു.  

നമ്മുടെ വ്യക്തി സ്വാതന്ത്ര്യം ആരുടെയും ഔദാര്യമല്ലെന്ന് അതിനു വേണ്ടി പോരാടിയിട്ടാണെങ്കിലും അത് നേടിയെടുക്കണമെന്നുമുള്ള നവ്യാനായരുടെ അഭിപ്രായ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ന് പണത്തിന്റെയും അധികാരത്തിന്റെയും പുറത്തു നിൽക്കുന്ന ഒരു ലോകത്ത് നമുക്ക് സ്വാതന്ത്ര്യം ആവശ്യമാണെങ്കിൽ അത് നേടിയെടുക്കുകയാണ് വേണ്ടത്.  അതിനുള്ള ഒരേയൊരു മാർഗം അതിനു വേണ്ടി സംസാരിക്കുക എന്നത് മാത്രമാണ്.

നമുക്കെല്ലാവർക്കും പൊതുവെ  വിപ്ലവം വളരെ ഇഷ്ടമാണെങ്കിലും വിപ്ലവകാരികൾ നമ്മുടെ വീടുകളിൽ വേണ്ട എന്നതാണ് എല്ലാവരും ഏക സ്വരത്തിൽ അഭിപ്രായപ്പെടുന്നത്.  അതിന്റെ പ്രധാന കാരണം മറ്റൊരാൾ കഷ്ടപ്പെട്ട് നേടിയെടുത്ത നമുക്ക് തരുന്നതിന് വേണ്ടി നമ്മള്‍ കാത്തിരിക്കുന്നവരാണ് എന്നത് തന്നെ . അതുകൊണ്ടാണ് സ്വാതന്ത്ര്യം എല്ലായ്പ്പോഴും അപ്രത്യമായ ഒന്നായി മാറുന്നത്. ആ  ഒരു കാരണം കൊണ്ട് തന്നെ നമുക്ക് നമുക്ക് സ്വാതന്ത്ര്യത്തിന് വേണ്ടി കാത്തിരിക്കേണ്ടതായി വരുന്നു.

സമൂഹം എന്നത് ഒരു സംഘഗാനം അല്ല പല വ്യക്തികളും ചേർന്നതാണ് ഒരു സമൂഹം.  അങ്ങനെ സംഭവിക്കുമ്പോൾ സമൂഹം എങ്ങനെ പ്രതികരിക്കണം എന്നത് ഒരിയ്ക്കലും ഒരു വ്യക്തിയുടെ നിയന്ത്രണത്തിൽ ഉള്ള കാര്യമല്ല.  നമുക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം നമ്മൾ ആസ്വദിക്കുമ്പോൾ അതിനോടുള്ള മറ്റുള്ളവരുടെ പ്രതികരണങ്ങൾ അതിന്റേതായ നിലയിലേക്ക് പോകാൻ അനുവദിക്കാൻ നമുക്ക് കഴിയേണ്ടതുണ്ടെന്നും നവ്യാ നായര്‍ അഭിപ്രായപ്പെട്ടു. 

Leave a Reply

Your email address will not be published.