ജോജൂ ജോര്‍ജ്ജ് തന്നെ ഫോണ്‍ വിളിച്ച് തെറി പറഞ്ഞു, വീട്ടില്‍ വന്നു തല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും സനല്‍ കുമാര്‍ ശശിധരന്‍…

കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമത്തിൽ നിറഞ്ഞു നില്‍ക്കുന്ന സംവിധായകനാണ് സുനിൽകുമാർ ശശിധരൻ. കഴിഞ്ഞ ദിവസമാണ് തന്റെ ചോല എന്ന ചിത്രം ജോജു ജോർജ് ഉൾപ്പെടെയുള്ളവർ പൂഴ്ത്തിവെക്കാൻ ശ്രമിക്കുന്നതായും തന്റെ പരിശ്രമത്തെ സിനിമാ രംഗത്തെ ഒരു വിഭാഗം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായും കാണിച്ചു അദ്ദേഹം സമൂഹ മാധ്യമത്തിൽ
കുറിപ്പ് പങ്കു പങ്കുവെച്ചിരുന്നു.  ഇത് വലിയ വിവാദമായി മാറി.
ഇപ്പോഴിതാ ഈ വിഷയത്തില്‍ ജോജൂ ജോര്‍ജ്ജ് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം.

താന്‍  സമൂഹ മാധ്യമത്തില്‍ ഇട്ട പോസ്റ്റില്‍ പ്രകോപിതനായി ജോജൂ തന്നെ ഫോണിൽ വിളിച്ചു ചീത്ത വിളിച്ചെന്നും വീട്ടിൽ വന്നു തല്ലുമെന്നും ഭീഷണിപ്പെടുത്തിയതായി സനല്‍കുമാര്‍ ശശിധരന്‍ ആരോപിക്കുന്നു. തന്‍റെ സിനിമയുടെ കാര്യം സംസാരിക്കാൻ താന്‍ നിരവധി തവണ ജോജുവിനെ വിളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അപ്പോഴൊന്നും  തന്നോട് സംസാരിക്കാൻ തയ്യാറാകാതിരുന്ന ജോജു തൻറെ പോസ്റ്റിൽ പ്രകോപിതനായി ആണ് ഇപ്പോൾ ഭീഷണിയുമായി വിളിച്ചതെന്നും സനൽകുമാർ ശശിധരൻ പറയുന്നു.

സിനിമയുടെ മേൽ തനിക്കുള്ള അവകാശം കരാറിൽ ഉണ്ടെന്ന് അറിയിച്ചപ്പോൾ താൻ പറയുന്നത് കള്ളമാണ് എന്നാണ് ആദ്യം പറഞ്ഞത്.  എന്നാൽ കരാർ പബ്ലിഷ് ചെയ്യട്ടെ എന്ന് ചോദിച്ചപ്പോൾ തന്നെ ചീത്ത പറയുകയാണ് ഉണ്ടായത്.  ഫോൺ റെക്കോർഡ് ചെയ്യുന്നുണ്ടെന്നും അത് പബ്ലിഷ് ചെയ്യുമെന്നും പറഞ്ഞപ്പോൾ ജോജു ഫോൺ കട്ട് ചെയ്തു പോവുക ആയിരുന്നു.

ഏതായാലും തന്നെ തല്ലാനും കൊല്ലാൻ നടക്കുന്ന കൂട്ടത്തിൽ ഒരാൾ കൂടി എന്നു മാത്രമേ ഇതുകൊണ്ട് കരുതുന്നുള്ളൂ. ചിത്രത്തിനു മേല്‍ തനിക്കുള്ള അവകാശം കരാർ പ്രകാരം ഉള്ളതാകയാൽ തല്ലിയാലും കൊന്നാലും അത് ഇല്ലാതാവുകയില്ല. തന്‍റെ കയ്യില്‍ നിന്നും അനുവാദം വാങ്ങാതെ ആർക്കെങ്കിലും വില്പന നടത്തിയിട്ടുണ്ടെങ്കിൽ ആ വിൽപ്പന കരാർ അസാധു ആയിപ്പോകും. തന്‍റെ പോസ്റ്റിന്‍റെ അടിയിൽ അധിക്ഷേപം എഴുതുന്നവർ സോഷ്യല്‍ ഭൂല്ലീയിംഗ് എന്ന കുറ്റവും ചെയ്യുന്നുണ്ടെന്ന കാര്യം ഓർത്താൽ നല്ലതാണ് എന്ന മുന്നറിയിപ്പും അദ്ദേഹം പങ്കുവെച്ച കുറുപ്പിൽ പറയുന്നു. 

Leave a Reply

Your email address will not be published.