തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവുമധികം തിരക്കുള്ള അഭിനേതാക്കളിൽ ഒരാളാണ് സാമന്ത. മോഡലിങ്ങിൽ നിന്നുമാണ് അവര്‍ അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ഇന്ന് ദക്ഷിണേന്ത്യൻ ചലചിത്ര ലോകത്ത് ഏറ്റവും അധികം തിരക്കുള്ള നായികമാരിൽ ഒരാളാണ് അവർ. ഇപ്പോഴതാന് തന്റെ വിദ്യാഭ്യാസ കാലത്ത് നേരിടേണ്ടി വന്ന പ്രയാസങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് അവര്‍.

പഠിക്കാൻ താല്പര്യം ഉണ്ടായിരുന്നിട്ടുകൂടി തുടർപഠനത്തിനുള്ള ചെലവ് വഹിക്കാൻ തന്റെ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല എന്നു സാമന്ത വെളിപ്പെടുത്തുന്നു. തന്റെ ജീവിതം മാറിമറിയാൻ ഇടയായ കാരണം അതാണെന്ന് സാമന്ത പറയുന്നു. തനിക്ക് ജീവിതത്തിൽ പ്രത്യേകമായ ഒരു ചോയ്സ് ഉണ്ടായിരുന്നില്ല. കാരണം വീട്ടിലെ സാഹചര്യം വളരെ മോശമായിരുന്നു. മുന്നോട്ട് ഉള്ള പഠനത്തിന് കൂടുതൽ പണം ആവശ്യമായിരുന്നു. അച്ഛൻ പറഞ്ഞത് തന്റെ വിദ്യാഭ്യാസ ചിലവിനുള്ള ലോൺ അടയ്ക്കാൻ പോലും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നു എന്നാണ്. അത് ജീവിതം തന്നെ മാറ്റിമറിച്ചു എന്ന് സാമന്ത പറയുന്നു.

അതോടെയാണ് പാർട്ടൈം ആയി മോഡലിംഗ് രംഗത്തേക്ക് തിരിയാൻ ഇടയായത്. ഒരു വരുമാന മാര്‍ഗം എന്ന നിലയില്‍ മോഡലിംഗ് ചെയ്തു തുടങ്ങിയ താന്‍ പിന്നീട് പതിയെ സിനിമയുടെ ലോകത്തേക്ക് എത്തുകയായിരുന്നുവെന്നും അവര്‍ വിശദമാക്കുന്നു.

ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്നതിന് ശേഷം അവര്‍ക്ക് പിന്നീട് ഒരു പടിയിറക്കം ഉണ്ടായിട്ടേയില്ല. എന്നാൽ പ്രഫഷണല്‍ ലൈഫിലെ വിജയം വ്യക്തി ജീവിതത്തിൽ ആവർത്തിക്കാൻ അവർക്ക് കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷം വിവാഹിതരായ സാമന്തയും നഗചൈതന്യയും അടുത്തിടെ വിവാഹമോചനം നേടിയിരുന്നു. തങ്ങളുടെ വിവാഹത്തിൻറെ നാലാം വാർഷികം ആഘോഷിക്കാൻ ഇരിക്കുന്നതിനിടയാണ് ഇരുവരും ബന്ധം വേർപ്പെടുത്തി രണ്ടു വഴിക്ക് പിരിഞ്ഞത്.