മലയാള ചലചിത്ര ലോകത്തെ ഒരു സൂപ്പർ താരം എന്നതിനപ്പുറം തനിക്ക് ലഭിക്കുന്ന സമ്പാദ്യത്തിന്റെ വലിയൊരു ഭാഗവും ജീവ കാരുണ്യ പ്രവർത്തനങ്ങള്‍ക്ക് ചെലവാക്കുന്ന പച്ചയായ മനുഷ്യൻ എന്ന നിലയിലാണ് സുരേഷ് ഗോപിയെ മലയാളികൾ സ്നേഹിക്കുന്നതും നെഞ്ചിൽ ഏറ്റുന്നതും .

അദ്ദേഹത്തിൻറെ രാഷ്ട്രീയമോ മതമോ നോക്കാതെ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും സുരേഷ് ഗോപി എന്ന വ്യക്തിയെ സ്നേഹിക്കുന്നതും അതുകൊണ്ട് തന്നെയാണ്. തനിക്ക് ലഭിക്കുന്ന പണത്തിന്റെ വലിയൊരു ശതമാനവും അദ്ദേഹം ഉപയോഗിക്കുന്നത് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനാണ്. ഇപ്പോഴിതാ കരുവന്നൂര്‍ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെത്തുടർന്ന് ചികിത്സ മുടങ്ങിയ വൃക്ക രോഗിക്കും കുടുംബത്തിനും തുണയായി എത്തിയിരിക്കുകയാണ് അദ്ദേഹം .

അടുത്തിടെ വാർത്തകളിൽ നിറഞ്ഞ കരുവന്നൂർ സഹകരണ ബാങ്കിൽ 13 ലക്ഷം രൂപ നിക്ഷേപിച്ച ജോസഫിന് ഒരു കൊല്ലത്തിനിടെ ബാങ്കിൽ നിന്ന് ആകെ ലഭിച്ചത് ഇരുപതിനായിരം രൂപ മാത്രമാണ്. സെറിബ്രൽ പാഴ്സി ബാധിച്ച രണ്ടു മക്കളുടെയും ചികിത്സയ്ക്ക് പണമില്ലാതെ വലയുന്ന ജോസഫിന് ഒരുലക്ഷം രൂപ നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചു. 25 കൊല്ലത്തോളം വിദേശ രാജ്യത്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് ജോസഫ് കരുവന്നൂര്‍ സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്.

എന്നാൽ ബാങ്ക് അദ്ദേഹത്തെ ചതിച്ചു. മക്കളുടെ ചികിത്സയ്ക്ക് പോലും ഇപ്പോൾ കയ്യിൽ പണമില്ല. തന്റെ നിക്ഷേപം തിരികെ ചോദിച്ചു പലവട്ടം ബാങ്കിൽ കയറി ഇറങ്ങിയെങ്കിലും അദ്ദേഹത്തിന് ആകെ തിരിച്ചു കിട്ടിയത് ഇരുപതിനായിരം രൂപ മാത്രമാണ് . തങ്ങളുടെ സമ്പാദ്യം മുഴുവൻ നിക്ഷേപിച്ചിട്ടും ആവശ്യ സമയത്ത് പണം തിരികെ ലഭിക്കാത്ത ബാങ്കിൻറെ തട്ടിപ്പിന് വിധേയരായവർ നിരവധിയാണ്.