നയന്‍ താര വാങ്ങുന്ന പ്രതിഫലത്തിന്‍റെ ഇരട്ടി  വാങ്ങി തമിഴകത്ത് അരങ്ങേറിയ ബോളീവുഡ് നായിക നടി ആരാണെന്ന് അറിയുമോ….20 കോടി വാങ്ങി തമിഴ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച ബോളീവുഡ് നായിക…. ?

തെന്നിന്ത്യന്‍  ചലച്ചിത്ര ലോകത്തിലെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര.  സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന മലയാളം ചിത്രത്തിലൂടെയാണ് നയൻതാര സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് എങ്കിലും നയൻതാരയെ ഇന്നത്തെ നയൻതാര ആക്കി മാറ്റുന്നത് തമിഴ് സിനിമ ലോകമാണ്.  ഇന്ന് തമിഴകത്ത് ഏറ്റവും അധികം സ്റ്റാർ ഉള്ള നായിക നയൻതാരയാണ്.  ഓരോ ചിത്രത്തിനും നയൻതാരയുടെ പ്രതിഫലം കൂടിക്കൊണ്ടിരിക്കുകയാണ്.  അതുകൊണ്ടുതന്നെയാണ് നയൻതാരയുടെ വിവാഹം പോലും വലിയ വാർത്തയായി മാറുന്നത്. ഇന്ന് തെന്നിന്ത്യന്‍ സിനിമാ ലോകത്ത്  ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയും നയൻതാര തന്നെ.

10 കോടി രൂപയാണ് ഒരു ചിത്രത്തിൽ അഭിനയിക്കാൻ നയൻതാര വാങ്ങുന്ന പ്രതിഫലം പക്ഷേ.  ഒന്നറിയുക തമിഴ് സിനിമയില്‍ അഭിനയിക്കുന്നതിന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് നയൻതാര അല്ല. നയൻതാരയെക്കാൾ ഇരട്ടി പ്രതിഫലം വാങ്ങുന്ന ഒരു നായികയുണ്ട്. അത് ഉര്‍വശി റൌത്തോലാണ്.

അരുൺ ശരവണൻ നായകനായ ദി ലെജൻഡ് എന്ന ചിത്രത്തിലൂടെയാണ് ഹിന്ദി താരമായ ഉർവശി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.  ഈ ചിത്രത്തിൽ അഭിനയിക്കുന്നതിന് ഉർവശി വാങ്ങിയ പ്രതിഫലം 20 കോടി രൂപയാണ്. ശരവണന്റെ തന്നെ ഉടമസ്ഥതയില്‍ ഉള്ള ശരവണ സ്റ്റോഴ്സ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

അതേ സമയം  ഷാരൂഖാൻ നായകാനയെത്തുന്ന ജവാൻ എന്ന ചിത്രത്തിൽ ലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നയൻതാര.  ഈ ചിത്രത്തിൽ അഭിനയിക്കുന്നതിന് ഏഴു കോടി രൂപയാണ് നയൻതാര പ്രതിഫലമായി വാങ്ങിയത് എന്നാണ് ലഭിക്കുന്നത് റിപ്പോർട്ട്. ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ് . 

Leave a Reply

Your email address will not be published.