ജോഷി സര്‍ അത് പറഞ്ഞത് കേട്ടപ്പോള്‍ കണ്ണും മനസ്സും നിറഞ്ഞെന്ന് നിര്‍മല്‍ പാലാഴി….

ജോഷി സുരേഷ് ഗോപി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പാപ്പൻ എന്ന ചിത്രത്തിനു മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിൽ ചെറിയൊരു വേഷം അവതരിപ്പിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്ക് വയ്ക്കുകയാണ് നടന്‍ നിര്‍മല്‍ പാലാഴി.

ജോഷി എന്ന സംവിധായകൻറെ ചിത്രത്തിൽ ഒരു വേഷം ആഗ്രഹിക്കാത്ത കലാകാരന്മാർ വളരെ കുറവായിരിക്കും. കുറച്ചുകൂടി ചിത്രങ്ങൾ ഒക്കെ ലഭിച്ച അറിയപ്പെടുന്ന ഒരുകാലത്ത് അദ്ദേഹത്തിൻറെ വീട്ടിൽ പോയി ഒരു ചെറിയ വേഷം എങ്കിലും ചെയ്യനുള്ള അവസരം തരണമെന്ന ചോദിക്കണമെന്ന ആഗ്രഹം തനിക്കും ഉണ്ടായിരുന്നെന്ന് നിർമ്മൽ പറയുന്നു. 


അനങ്ങനെയിരിക്കെയാണ് ഒരു ദിവസം ഉച്ചയ്ക്ക് ശേഷം ഒരു പ്രൊഡക്ഷൻ കൺട്രോളറില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വരുന്നത്. അടുത്ത രണ്ട് ദിവസത്തെ ഒഴിവുണ്ടോ എന്ന് ചോദിച്ചു കൊണ്ട് ജോഷി സാർ സംവിധാനം നിർവഹിക്കുന്ന പാപ്പൻ എന്ന ചിത്രത്തിൽ ഒരു കൊച്ചു വേഷം ഉണ്ടെന്ന് അറിയിച്ചു.  ഇനി ഒഴിവില്ലെങ്കിൽ പോലും എങ്ങനെയെങ്കിലും ഒഴിവുണ്ടാക്കി അതിൽ പോയി ആ വേഷം അവതരിപ്പിക്കുമെന്ന് അപ്പോഴേ മനസ്സില്‍ ഉറപ്പിച്ചുവെന്ന് നിര്‍മല്‍ പറയുന്നു.  കാരണം തന്‍റെ സ്വപ്നങ്ങളിൽ ജോഷി എന്ന സംവിധായകൻറെ സിനിമയിൽ അഭിനയിക്കുക എന്നത് ഒരുപാട് കാലത്തെ സ്വപ്നമാണ്. അത്രയും കഷ്ടപ്പെട്ടതിന് ശേഷം മാത്രമേ അതിനുള്ള അവസരം കിട്ടുകയുള്ളൂ. അതിന്റെ ഒപ്പം ഉണ്ടായ ഇരട്ടിമധുരം ആണ് സുരേഷ് ഗോപി എന്ന നടന്‍റെ ഒപ്പം അഭിനയിക്കാന്‍ ഉള്ള അവസരം ലഭിച്ചത്.

നടന്‍ എന്ന നിലയിലും വളരെ നല്ലൊരു മനുഷ്യൻ എന്ന നിലയിലും ഇഷ്ടവും ആരാധനയും സൂക്ഷിച്ചിരുന്ന സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തിൻറെ ഭാഗമാണ് ഭാഗമാകാൻ കഴിഞ്ഞതിലും വളരെയധികം സന്തോഷമുണ്ട്. സുരേഷ് ഗോപിയുടെ ചിത്രത്തിൻറെ ഭാഗമാകാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷവും അദ്ദേഹം പങ്ക് വച്ചു. സുരേഷ് ഗോപിയെ നേരിട്ട് കാണാനുള്ള ഭാഗ്യമുണ്ടായില്ല ഈ സിനിമ അഭിനയിച്ചിട്ടും, കാരണം കോമ്പിനേഷൻ സീനുകൾ ഇല്ലായിരുന്നു.

പാപ്പനില്‍ തന്നെ വിളിച്ചതില്‍ വിശ്വസിക്കാനാവാത്ത കാര്യം തന്നെ ചിത്രത്തിലേക്ക് വിളിക്കാൻ പറഞ്ഞത് ജോഷി സര്‍ തന്നെയാണെന്ന് അറിഞ്ഞതിലാണ്. സീനില്‍ അഭിനയിച്ചതിന് ശേഷം കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി പോകുമ്പോൾ അദ്ദേഹം പറഞ്ഞത് അടുത്ത തവണ പെട്ടെന്ന് വന്നു പോകാൻ സമ്മതിക്കില്ല എന്നാണ്, അത് കേട്ടപ്പോൾ മനസ്സും കണ്ണും നിറഞ്ഞുവെന്ന് നിര്‍മല്‍ പറയുന്നു. 

Leave a Reply

Your email address will not be published.