കരിയര്‍ ബ്രേക്ക് ആയത് ആ ചിത്രമാണ്….വര്‍ഷങ്ങളായി സിനിമയില്‍ ഉണ്ടായിരുന്നിട്ടും നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നത് ആ ചിത്രത്തിന് ശേഷം… തുറന്നു പറഞ്ഞ് ബിജു മേനോന്‍…

68 ആമത് ദേശീയ ചലചിത്ര അവാര്‍ഡ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അത് മലയാളത്തിനും അഭിമാന മുഹൂര്‍ത്തമായി. നിരവധി അംഗീകാരങ്ങള്‍ ആണ് മലയാള സിനിമയെ തേടി എത്തിയത്. അക്കൂട്ടത്തില്‍ എടുത്തു പറയണ്ടതാണ് ബിജു മേനോന് ലഭിച്ച മികച്ച സഹനടനുള്ള പുരസ്കാരം. ഇപ്പോഴിതാ തന്‍റെ സിനിമാ ജീവിതത്തില്‍ കരിയര്‍ ബ്രേക്ക് തന്ന കഥാപാത്രങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ബിജു മേനോന്‍.

ബ്രേക്ക് തന്നത് മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രമാണെന്ന് ബിജു മേനോന്‍ പറയുന്നു. ഹ്യൂമർ ടച്ചുള്ള വേഷം ചെയ്തതിന് ശേഷം ഓർഡിനറി, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങൾ അതേ ജോനറില്‍ വന്നത് കരിയറില്‍ അടുത്ത ഫേസിലേക്ക് കടക്കാന്‍ കഴിഞ്ഞുവെന്ന് ബിജു മേനോന്‍ കൂട്ടിച്ചേര്‍ത്തു.

1995 മുതൽ ചലച്ചിത്ര ലോകത്ത് സജീവമാണെങ്കിലും കഴിഞ്ഞ
കുറച്ച് വർഷങ്ങളായിട്ടാണ് കരിയറിൻറെ മറ്റൊരു ഫേസിലേക്ക് കടക്കുന്നത്. അയ്യപ്പനും കോശയും അതിൻറെ ഭാഗമാണ്.  സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ഉള്ള തീരുമാനം ശരിയായെന്ന് അറിയുന്നതില്‍ സന്തോഷമുണ്ട്.  ഇനിയും നല്ല കഥകളും കഥാപാത്രങ്ങളും വരണം.  തന്റെ ആദ്യകാലങ്ങളിൽ അത്തരത്തിലുള്ള കഥകള്‍ ലഭിച്ചിരുന്നില്ല, അതാണ് സത്യം.  മേരിക്കുണ്ടൊരു കുഞ്ഞാടും, വെള്ളിമൂങ്ങയും കഴിഞ്ഞതിനുശേഷം ആണ് തനിക്കും ഹ്യൂമറിന്റെ ബേസ് ഉള്ള കഥാപാത്രങ്ങൾ ചെയ്യാൻ കഴിയും എന്ന് എല്ലാവരും മനസ്സിലാക്കുന്നത്.  ഇപ്പോൾ കുറച്ചുകൂടി സീരിയസ് ആയുള്ള നല്ല കഥാപാത്രങ്ങൾ ആണ് ലഭിക്കുന്നത്. അംഗീകാരങ്ങൾ ലഭിക്കുമ്പോൾ നല്ല കഥാപാത്രങ്ങൾ ഇനിയും കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.  അതുകൊണ്ടുതന്നെ സിനിമാ ജീവിതത്തിലെ രണ്ടാംഘട്ടം വളരെയധികം ആസ്വദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മികച്ച സഹനനുള്ള പുരസ്കാരം ബിജുമേനോനു നേടിക്കൊടുത്തത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനയത്തിനാണ്.  ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Leave a Reply

Your email address will not be published.