സ്ത്രീകളെ പുരുഷന്‍മാരിലേക്ക് ആകര്‍ഷിക്കാന്‍ സിക്സ് പാക്കും വെളുത്ത് തുടുത്ത മുഖവും വേണമെന്നില്ല… പഠനം പറയുന്നത് ഇതാണ്….

വെളുത്തുതുടത്ത് ചുള്ളനായി നടന്നാലേ സ്ത്രീകൾ ഇഷ്ടപ്പെടൂ എന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ നിറത്തിലും ഭംഗിയിലും ആകാരവടിവിലും അത്ര വലിയ കാര്യം ഒന്നുമില്ല എന്നതാണ് സത്യം. സ്ത്രീകളെ ആകർഷിക്കാനായി പലവിധത്തിലുള്ള പൊടിക്കൈകളും പ്രയോഗിക്കുന്നവരാണ് മിക്ക  യുവാക്കളും. പുറമേയുള്ള ഏച്ചുകെട്ടലുകൾക്കും രൂപ ഭംഗിക്കും അപ്പുറം വ്യക്തിത്വത്തിനാണ് കൂടുതൽ സ്ത്രീകളും പ്രധാന്യം നല്‍കുന്നത്.

തങ്ങളെ വളരെ നന്നായി പരിഗണിക്കുന്ന പുരുഷന്മാരെ എല്ലാ സ്ത്രീകളും ഇഷ്ടപ്പെടുന്നു,  എന്ന് കരുതി അമിതമായ നിയന്ത്രണങ്ങൾ വയ്ക്കുന്നത് വയ്ക്കുന്നത് സ്ത്രീകൾ പൊതുവേ ഇഷ്ടപ്പെടുന്നില്ല.  ആവശ്യത്തിനൊത്ത തടിയും നീളവും ഉള്ള പുരുഷന്മാരെയാണ് സാധാരണ സ്ത്രീകൾക്ക് ഇഷ്ടം. എങ്കിലും പുരുഷന്മാരിൽ ഉള്ള ചില ഗുണങ്ങൾ അവരിൽ അല്ലാതെ ആകർഷണം ഉണ്ടാക്കും. സ്ത്രീകളെ ഒരു പുരുഷനിലേക്ക് ആകർഷിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

താടിയും മീശയും ഉള്ള പുരുഷന്മാരെ പൊതുവേ സ്ത്രീകൾക്ക് വളരെയേറെ ഇഷ്ടമാണെന്ന് പഠനങ്ങൾ തന്നെ കണ്ടെത്തിയിട്ടുണ്ട്.  ഇതിൽ താടി തന്നെയാണ് പുറം കാഴ്ചയിൽ സ്ത്രീകളെ പുരുഷന്മാരോടു കൂടുതല്‍ അടുപ്പിക്കുന്ന ഘടകം.  കാഴ്ചയിൽ പൗരുഷം തോന്നുന്ന പുരുഷന്മാരെ പങ്കാളിയാക്കാൻ മിക്ക സ്ത്രീകളും ആഗ്രഹിക്കുന്നുണ്ട്. തമാശ പറയാനും അത് ആസ്വദിക്കാനുമുള്ള കഴിവും സ്ത്രീകളെ വല്ലാതെ ആകര്‍ഷിക്കും.

സഹജീവികളോട് ദയയും കരുണയുള്ളവരെ സ്ത്രീകൾ ഇഷ്ടപ്പെടുമെന്നാണ് പറയുന്നത്.  ബുദ്ധിമുട്ട് അനുഭവിക്കുന്നവരോടു കരുണയോടെ പെരുമാറുകയും സ്വാർത്ഥ ലാഭം പ്രതീക്ഷിക്കാതെ സഹായിക്കുകയും ചെയ്യുന്ന പുരുഷന്മാരില്‍ സൗന്ദര്യത്തിന് അപ്പുറം ഒരു ആകർഷണമുള്ളതായി സ്ത്രീകള്‍ക്ക് തോന്നാറുണ്ട്.

പുരുഷന്മാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം,ഒരു  സ്ത്രീയില്‍ തങ്ങളോടുള്ള കൗതുകം നിലനിർത്താൻ ശ്രമിക്കുക എന്നതാണ്.  എല്ലാം അറിയുന്നതോടെ കൌതുകം നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.  തങ്ങളുടെ പുരുഷനെ കുറിച്ച് കൂടുതൽ അറിയാനുള്ള ആഗ്രഹം എല്ലാ സ്ത്രീകൾക്കും ഉണ്ടാവും അതുകൊണ്ടുതന്നെ തുടക്കത്തിൽ നിങ്ങളെക്കുറിച്ച് ഉള്ള എല്ലാ കാര്യങ്ങളും പൂർണ്ണമായി പറയാതിരുന്നതാണ് നല്ലത്.   നിഗൂഡമായതിനോട് ആകര്‍ഷണം ഉണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല

Leave a Reply

Your email address will not be published.