സംഘടനയിൽ നടക്കുന്ന പ്രശ്നങ്ങളിൽ ശ്രദ്ധിക്കാറില്ല, തൻറെ ശ്രദ്ധ സിനിമയിൽ ആണ്… അഭിപ്രായ സ്വാതന്ത്ര്യം ഒരു ദുഃസ്വതന്ത്ര്യമായി പലരും ഉപയോഗിക്കുന്നു… ഇതാണ് സോഷ്യല്‍ മീഡിയയിലും സംഭവിക്കുന്നത്…. തുറന്നടിച്ച് കുഞ്ചാക്കോ ബോബന്‍…. 

മലയാളത്തിലെ താര സംഘടനയായ അമ്മയുടെ പരിപാടികളിൽ സഹകരിക്കാതിരിക്കുന്ന യുവ താരങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് തീരുമാനത്തോട് പ്രതികരണം അറിയിച്ചു കുഞ്ചാക്കോ ബോബൻ.  സംഘടന നടത്തുന്ന പരിപാടികളിൽ യുവാക്കളായ അംഗങ്ങളുടെ സാന്നിധ്യം കുറയുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് അമ്മ എത്തിയത്. 
ഇത്തരം ഒരു നടപടിയുമായി ബന്ധപ്പെട്ടു സംഘടനയുടെ ഭാഗത്ത് നിന്നും ഒരു അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ലെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. 

രണ്ടുവർഷത്തോളം തുടർച്ചയായി അമ്മയുടെ പരിപാടികളിൽ പങ്കെടു ക്കാതെ ഇരുന്നാൽ മാത്രമേ അച്ചടക്ക നടപടിയോ,  സംഘടന ഏർപ്പെടുത്തിയിട്ടുള്ള ഇൻഷുറൻസ് പരിരക്ഷയിൽ നിന്നും ഒഴിവാക്കുകയോ ചെയ്യും എന്നാണ് ഭാരവാഹികൾ അറിയിച്ചിരുന്നത്.

താൻ യോഗത്തിൽ പങ്കെടുക്കാതിരുന്നതിന് വ്യക്തമായ കാരണങ്ങൾ ഉണ്ടെന്ന് ചോദ്യത്തിന് മറുപടിയായി കുഞ്ചാക്കോ ബോബൻ പറഞ്ഞു.  വളരെ ചെറിയ കാര്യങ്ങൾക്ക് പോലും പലരും ഓവർ ആയി റിയാക്ട് ചെയ്യുകയും അഭിപ്രായ സ്വാതന്ത്ര്യത്തെ ദുസ്വാതന്ത്ര്യമായി എടുത്ത് ഉപയോഗിക്കുകയാണെന്നും ചാക്കോച്ചൻ തുറന്നടിച്ചു. തനിക്ക് ഇതിൽ ശക്തമായ വിയോജിപ്പ് ഉണ്ടെന്നു പറഞ്ഞ അദ്ദേഹം താൻ യോഗത്തിൽ പങ്കെടുക്കാത്തതിന് പിന്നിൽ പല  വ്യക്തിപരമായ കാര്യങ്ങളുമായി താന്‍ തിരക്കിലായിരുന്നുവെന്നും കുഞ്ചാക്കോ ബോബൻ അറിയിച്ചു.

സംഘടനയിൽ ഇപ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ താൻ ശ്രദ്ധിക്കാറില്ലന്നു പറഞ്ഞ അദ്ദേഹം, തൻറെ ശ്രദ്ധ സിനിമയിൽ ആണെന്നും സംഘടനയുടെ കാര്യങ്ങൾ അതുമായി ബന്ധപ്പെട്ട ആളുകൾ നേരിട്ട് ഇടപെട്ട് മുന്നോട്ടു കൊണ്ടു പോകുമെന്നും കുഞ്ചാക്കോ അഭിപ്രായപ്പെട്ടു.  പലരും കാര്യങ്ങൾ മനസ്സിലാക്കാതെ അഭിപ്രായം പറയുന്നതോടൊപ്പം അവരുടെ അഭിപ്രായങ്ങളാണ് ശരി എന്ന രീതിയിലാണ് സംസാരിക്കുന്നത്.  ഇതുതന്നെയാണ് സമൂഹമാധ്യമത്തിലും സംഭവിക്കുന്നത്.  അതിന് ഒരുതരത്തിലുള്ള നിയന്ത്രണങ്ങളും ഇല്ല. എല്ലാ മേഖലയെയും ഇത് പ്രതികൂലമായി ബാധിക്കുന്നതായും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.