മോഹന്‍ലാലിനെ നായകനാക്കി കെ ജീ ജോര്‍ജ്ജ് സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന്റെ തിരക്കഥ മോഷണം പോയി….യഥാര്‍ത്ഥ ജീവിതത്തിലെ സരോജ് കുമാറിനെ കുറിച്ച് കെ ജീ ജോര്‍ജ്ജിന്റെ ഭാര്യ സല്‍മാ ജോര്‍ജ്ജ്….

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച സംവിധായകന്മാരുടെ ലിസ്റ്റില്‍ മുന്‍ പന്തിയില്‍ ഉള്ള സംവിധായകന്‍മാരില്‍ ഒരാളാണ് സംവിധായകന്‍ കെ ജി ജോർജ്. ഒരു പക്ഷേ മലയാളത്തിലെ ഏറ്റവും മികച്ച മാസ്റ്റര്‍ ക്രഫ്റ്റ്സ്മാന്‍ ആയിരുന്നു അദ്ദേഹം എന്നു പറയാം. സ്വന്തമായി ഒരു പാത വെട്ടിത്തെളിച്ച് അതിലൂടെ സഞ്ചരിച്ച സംവിധായകനാണ് അദ്ദേഹം.

ഇന്നും മലയാള സിനിമ വേണ്ട വിധം ഉപയോഗിയ്ക്കാത്ത സംവിധായകനാണ് കെ ജീ ജോര്‍ജ്ജ് എന്നു സിനിമാ ലോകത്തെ പല പ്രമുഖരും ഒരേപോലെ അഭിപ്രായപ്പെടുന്നുണ്ട്. കെ ജീ ജോര്‍ജ്ജ് ഒരുക്കിയ ഓരോ ചിത്രവും ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു . ഇപ്പോഴിതാ അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയുടെ സ്ക്രിപ്റ്റ് മോഷണം പോയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഭാര്യ സല്മ ജോര്‍ജ്ജ്.

കാമമോഹിതം എന്ന നോവലിനെ ആസ്പദമാക്കി ഒരു ചിത്രം സംവിധാനം ചെയ്യാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നതായി അവര്‍ പറയുന്നു. മോഹൻലാലിനെ
നായകനാക്കി ചിത്രം സംവിധാനം ചെയ്യാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്ന് ഭാര്യ സൽമാ ജോർജ് പറയുന്നു. എന്നാല്‍ ആ ചിത്രത്തിന് വേണ്ടി അദ്ദേഹം തയ്യാറാക്കി വച്ചിരുന്ന തിരക്കഥ മോഷണം പോവുക ആയിരുന്നുവെന്ന് അവര്‍ പറയുന്നു. ചിത്രത്തിന്റെ തിരക്കഥ മോഷണം പോയില്ലായിരുന്നെങ്കില്‍ ജോർജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി കാമമോഹിതം മാറിയേനെ.

കാമമോഹിതം എന്ന നോവൽ സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ തന്നെ അതിൽ നായകനായി നിശ്ചയിച്ചത് മോഹൻലാലിനെ ആയിരുന്നു. നിര്‍ഭാഗ്യ വശാല്‍ ആ തിരക്കഥ കെ ജി ജോർജിന്റെ കൈയിൽ നിന്നും മോഷണം പോവുക ആയിരുന്നുവെന്ന് സൽമ ജോർജ് പറയുന്നു.  തിരക്കഥ വായിക്കാൻ കൊടുത്ത ആരോ ആണ് അത് കൊണ്ടുപോയതാണോ എന്ന കാര്യത്തിലും സംശയമുണ്ട്.  ആ ചിത്രം പ്രാവർത്തികമാകുമായിരുന്നെങ്കിൽ ജോർജിന്റെയും മോഹന്‍ലാലിന്റെയും   ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി അത് മാറുമായിരുന്നു എന്നും സൽമ ജോർജ് അഭിപ്രായപ്പെട്ടു. 

Leave a Reply

Your email address will not be published.