സമൂഹ മാധ്യമത്തിൽ വളരെ സജീവ സാന്നിധ്യമാണ് സംവിധായകൻ സനൽകുമാർ. സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവെക്കുന്ന മിക്ക കുറുപ്പുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ അദ്ദേഹം സംവിധാനം ചെയ്ത ചോലയെ കുറിച്ച് നവമാധ്യമത്തിൽ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഫേസ്ബുക്കിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

താൻ വിട്ടു എന്ന് പറഞ്ഞാലും സിനിമ തന്നെ വിട്ടു പോകുമെന്ന് തോന്നുന്നില്ലെന്ന് ചോലയെക്കുറിച്ച് ഫർഹാദ് ബലാൽ പോപ്കോൺ വ്യൂസ് ഡോട്ട് കോമിൽ എഴുതിയ ഒരു റിവ്യൂ കണ്ടപ്പോള്‍ തനിക്ക് തോന്നിയെന്ന് സനല്‍കുമാര്‍ ശശിധരന് പറയുന്നു. തന്റെ സിനിമകളെ ഉന്നം വെച്ചുകൊണ്ടുള്ള ആക്രമണം വളരെ ശക്തമാണെന്ന് മനസ്സിലാവുന്നത് ചോല തിയേറ്ററിൽ നിന്ന് റിലീസ് തിയേറ്ററിൽ നിന്ന് റിലീസ് ആയപ്പോഴാണ്. വലിയ പരസ്യത്തോടെ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരിൽ നല്ല പ്രതികരണം ഉണ്ടാക്കി തുടങ്ങുന്നതിനു മുൻപ് തന്നെ മറ്റാരുമായും ആലോചിക്കാതെ എല്ലാ തീയേറ്ററിൽ നിന്നും പിൻവലിച്ചുവെന്ന് അദ്ദേഹം ആരോപിക്കുന്നു.

ചോല സ്ത്രീവിരുദ്ധമാണെന്ന് ഒരു ചർച്ച പൊട്ടിപ്പുറപ്പെട്ടതാണ് കാരണം. ചോല തീയറ്ററിൽ പോയി കാണരുതെന്ന് പോലും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. അധികം വൈകാതെ എല്ലാ തീയറ്ററില്‍ നിന്നും സിനിമ പിൻവലിച്ചു. ചോല പ്രൊഡ്യൂസ് ചെയ്ത ഷാജി മാത്യുവിന്റെ കയ്യിൽ നിന്നും ജോർജോ ജോർജ് സിനിമ വാങ്ങുമ്പോൾ തനിക്ക് ആ സിനിമയിൽ മൂന്നിലൊന്ന് അവകാശം ഉണ്ടെന്നും സിനിമയുടെ വിറ്റ് വരവിൽ തനിക്ക് പങ്കുണ്ടെന്നും ഒരു നിബന്ധന കരാറിൽ ഉണ്ടായിരുന്നു. എന്നാൽ സിനിമയുടെ വിറ്റു വരവ് എത്രയെന്ന് തന്നെ ആരും അറിയിച്ചിട്ടില്ല. തീയറ്ററില്‍ നിന്നും പിൻവലിച്ചുവെങ്കിലും ചോല ആമസോണില്‍ റിലീസ് ചെയ്തു. പക്ഷേ ഒരു പരസ്യവും ചെയ്തില്ല. പിന്നീട് കേട്ടറിഞ്ഞ ആളുകൾ സിനിമ കണ്ടു അതിനെക്കുറിച്ച് എഴുതി സിനിമ സ്ത്രീവിരുദ്ധമല്ല എന്ന് തിരിച്ചറിഞ്ഞു. പക്ഷേ അപ്പോഴേക്കും തനിക്കെതിരെ ഏതോ വമ്പൻ അപകീർത്തി പ്രചരിപ്പിച്ചുവെന്ന് സനല്‍കുമാര്‍ ആരോപിക്കുന്നു.

അത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നല്‍കിയിട്ടും ഒരു അന്വേഷണവും ഉണ്ടായിട്ടില്ല. തനിക്കെതിരെ പ്രചരിക്കുന്ന അപാഖ്യാതി മൂലം തന്റെ ചിത്രങ്ങൾ ഒഴിവാക്കപ്പെടാൻ തുടങ്ങി. എന്തായാലും ഒരു മൂലയിൽ ഇപ്പോഴുമുണ്ട് ചോലയെന്ന് അദ്ദേഹം പറയുന്നു. ചോലയില്‍ നിന്നും തനിക്ക് കിട്ടാനുള്ള അവകാശം പണമായി വേണ്ട എന്നും തന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്യാന്‍ അനുവദിച്ചാൽ മതിയെന്നും അറിയിച്ചു ചോലയുടെ വിതരണം നടത്തിയിരുന്ന സുരാജിനെ വിളിച്ചിരുന്നു.
ചോലയുടെയും അതിൻറെ തമിഴ് വേർഷനായ അല്ലിയും ഒരാൾ വാങ്ങാൻ സമീപിച്ചിട്ടുണ്ടെന്നും അതിൻറെ വിശദ വിവരങ്ങൾ ജോജുവിനോട് തിരക്കിട്ട് പറയാമെന്ന് പറഞ്ഞ് സുരാജ് പിന്നീട് തന്നെ വിളിച്ചിട്ടില്ല. വാങ്ങാൻ ഉദ്ദേശിക്കുന്ന ആളുടെ പേര് തന്നോട് പറഞ്ഞിരുന്നെങ്കിലും പിന്നീട് ചോദിച്ചപ്പോൾ അങ്ങനെയല്ല പറഞ്ഞതെന്നും കേട്ടപ്പോൾ തെറ്റിയതാണ് എന്നുമാണ് പറഞ്ഞിരുന്നത്.

എല്ലാവർക്കും അറിയാവുന്ന കുപ്രസിദ്ധമായ ഒരു പേരായിരുന്നു അത്. കൃത്യമായി ഉറപ്പ് ലഭിക്കാതെ അത് പറഞ്ഞാൽ അനാവശ്യമായ സംശയങ്ങൾ ഉണ്ടാകും എന്നതുകൊണ്ട് പറയുന്നില്ല. ചോലയില്‍ തനിക്കുള്ള നിയമപരമായ അവകാശം തൻറെ യൂട്യൂബ് ചാനൽ വഴി ചിത്രം പബ്ലിഷ് ചെയ്യാനുള്ള അവകാശമായി തന്നാൽ നന്നായിരുന്നുവെന്ന നിർദ്ദേശത്തിന് ഇതുവരെ മറുപടി കിട്ടിയിട്ടില്ലന്നു അദ്ദേഹം പറയുന്നു. ചോലയുടെ അന്താരാഷ്ട്ര വിതരണം നടത്തുന്ന ഗുഡ്മൂവ് മീഡിയയോട് അടിയന്തരമായി അത് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ജോജൂന്റെ, അപ്പൂ പാത്തു പപ്പു പ്രൊഡക്ഷൻ ഒരു ഇമെയിൽ അയച്ചു. ചോലയും കുഴിച്ചുമൂടാനുള്ള ശ്രമമാണ് നടക്കുന്നത്. തനിക്ക് ആ സിനിമയിൽ നിയമപരമായി അവകാശം ഉണ്ട്. അത് സ്ഥാപിക്കുന്നതിനുള്ള കരാർ ഉള്ളതുകൊണ്ട് താൻ ജീവിച്ചിരിക്കുകയാണെങ്കിൽ അതിനെ ഇല്ലാതാക്കാൻ കഴിയില്ല. പക്ഷേ ജീവിച്ചിരിക്കുക എന്നത് അത്ര ഉറപ്പുള്ള കാര്യമല്ലാത്തതിനാൽ ഇനിയും കാണാത്തവർ ചോല കാണുക. ചോലയുടെ റിവ്യൂ കണ്ടപ്പോൾ താൻ വിട്ടാലും സിനിമ തന്നെ വിടുന്ന വിടില്ല എന്ന് തോന്നുന്നു എന്നും ഫർഹദ് ബലാലിന് നന്ദി അറിയിക്കുന്നതായും സനൽകുമാർ ശശിധരൻ പങ്കുവെച്ച കുറിപ്പിൽ പറയുന്നു