അനിയത്തിപ്രാവിലേക്ക് ഒരിയ്ക്കലും നടന്‍ കൃഷ്ണയെ പരിഗണിച്ചിരുന്നില്ല…. കൃഷ്ണയുടെ അവകാശ വാദത്തെ നിഷേധിച്ച് ഫാസില്‍….

ലയാളത്തിനു ആദ്യത്തെ ചോക്ലേറ്റ് ഹീറോയെ സംഭാവന ചെയ്ത ചിത്രമാണ് ഫാസിൽ സംവിധാനം ചെയ്തു 1997 തീയറ്ററില്‍ എത്തിയ അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി ഈ ചിത്രം മാറി. എന്നാൽ ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബന് പകരം താനായിരുന്നു നായകനായി അഭിനയിക്കേണ്ടിയിരുന്നതെന്ന് ഏതാനം നാളുകള്‍ക്ക് മുന്പ് കൃഷ്ണ പറഞ്ഞത് വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ ചിത്രം നഷ്ടമായത് തന്‍റെ കരിയറിനെ തന്നെ മാറ്റി മറിച്ചുവെന്നും കൃഷ്ണ പറഞ്ഞിരുന്നു. ഇപ്പോഴിതാ കൃഷ്ണയുടെ ഈ അഭിപ്രായത്തെ നിഷേധിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഫാസില്‍. 

ഫഹദ് ഫാസിൽ നായകനായെത്തി കഴിഞ്ഞദിവസം തീയറ്ററില്‍ എത്തിയ മലയൻകുന്ന് എന്ന ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടയാണ് കൃഷ്ണയുടെ അഭിപ്രായത്തെ ഫാസിൽ നിഷേധിച്ചത്.  അനിയത്തിപ്രാവ് എന്ന ചിത്രത്തിൻറെ കഥ പൂർത്തിയാക്കിയതിനുശേഷം അതിൽ നായകനാകാൻ ആളെ തിരഞ്ഞു നടക്കുകയായിരുന്നു താനും മറ്റു ക്രൂ മെമ്പേഴ്സും. അതേ സമയം തന്നെ ആയിരുന്നു താന്‍ പുതിയതായി ഒരു വീട് വെച്ചത്.

അന്ന് വീടുകാണാൻ അച്ഛന്റെയും അമ്മയുടെയും ഒപ്പം ചാക്കോച്ചനും എത്തിയിരുന്നു.  ആ ഫങ്ഷനില്‍ വച്ച് എടുത്ത ചിത്രം കണ്ടപ്പോഴാണ് അനിയത്തിപ്രാവിലേക്ക് ചാക്കോച്ചനെ പരിഗണിച്ചാലോ എന്ന് തന്റെ ഭാര്യ ചോദിക്കുന്നത്. തനിക്കും അത് താല്‍പര്യം ആയിരുന്നു. പിന്നീട് കുഞ്ചാക്കോ ബോബന്റെ അച്ഛനെയും അമ്മയെയും വിളിച്ച് വിവരം പറഞ്ഞു . അങ്ങനെയാണ് അനിയത്തിപ്രാവിലേക്ക് കുഞ്ചാക്കോ ബോബൻ എത്തുന്നത്.

എന്നാൽ ചാക്കോച്ചന് ഡേറ്റ് ഇല്ലെങ്കിൽ കൃഷ്ണയെ കൊണ്ട് ചെയ്യിക്കാം എന്ന് ചിന്തിച്ചിരുന്നു.  പക്ഷേ ചാക്കോച്ചൻ തന്നെ അത് ചെയ്യാമെന്ന് പറഞ്ഞതോടെ ആ വേഷത്തിലേക്ക് പിന്നീട് മറ്റാരെയും പരിഗണിച്ചില്ലന്നു ഫാസിൽ പറയുന്നു. 

Leave a Reply

Your email address will not be published.