ഒരു എസ്എഫ്ഐക്കാരനായിട്ടാണ് കോളേജില്‍ കയറുന്നത്…. അവിടെ ഒരു ജാഥയുടെ പിന്നിൽ പോകുന്ന ആളായിട്ടാണ് ആദ്യമായി മോഹൻലാലിനെ കാണുന്നത്… പിന്നീട് കണ്ടപ്പോഴുള്ള ആദ്യത്തെ ചോദ്യം  വീട്ടിലൊക്കെ പറഞ്ഞിട്ടാണോ വന്നത് എന്നായിരുന്നു…ഓര്മ്മ പങ്ക് വച്ച് ഷാജി കൈലാസ്…

ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ അപരനാമം ആയിരുന്നു ഷാജി കൈലാസ് എന്ന സംവിധായകന്‍. ബോക്സ് ഓഫീസ്സില്‍ ഇടിമുഴക്കം സൃഷ്ടിച്ച പല ചിത്രങ്ങളുടെയും സംവിധായകനാണ് അദ്ദേഹം. മോഹൻലാലും ഷാജി കൈലാസും ഒരുമിച്ചതോടെ പുതിയൊരു ഹിറ്റ് കോമ്പിനേഷനാണ് മലയാളത്തില്‍ പിറന്നത്. ഇപ്പോഴിതാ താൻ ജീവിതത്തിൽ ആദ്യമായി ആക്ഷൻ പറഞ്ഞത് മോഹൻലാലിനെ വച്ചായിരുന്നു എന്ന് തുറന്നു പറയുകയാണ് ഷാജി കൈലാസ്.

ബാലു കിരിയത്ത് സംവിധാനം ചെയ്ത ‘നായകന്‍’ എന്ന ചിത്രത്തിൽ അസോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്യുമ്പോഴായിരുന്നു ആ അവസരം അദ്ദേഹത്തിന് ലഭിക്കുന്നത്. തനിക്ക് എംജി കോളേജിൽ പഠിക്കുന്ന കാലം തൊട്ട് തന്നെ മോഹൻലാലിനെ വളരെ അടുത്ത് അറിയാമെന്ന് അദ്ദേഹം പറയുന്നു. അക്കാലത്ത് വളരെ കൗതുകത്തോടെ കൂടി നോക്കിക്കൊണ്ടിരുന്ന ഒരാളായിരുന്നു മോഹൻലാൽ.

താൻ ഒരു എസ്എഫ്ഐക്കാരനായിട്ടായിരുന്നു കോളേജില്‍ കയറുന്നത്. അന്ന് അവിടെ നടന്ന ഒരു വലിയ ജാഥയുടെ ഏറ്റവും പിന്നിൽ പോകുന്ന ഒരാളായിട്ടാണ് ആദ്യമായി മോഹൻലാലിനെ കാണുന്നത്.  വല്ലാതെ രസിച്ചു നടക്കുന്ന ഒരാൾ എന്ന നിലയിലാണ് മോഹൻലാലിനെ ആദ്യം കണ്ടത്.  മോഹൻലാലും അദ്ദേഹത്തിൻറെ ഗ്യാങ്ങും മിക്കപ്പോഴും ഉണ്ടായിരുന്നത് സെക്രട്ടറിയേറ്റിന്റെ മുൻപിൽ ആയിരുന്നു. ബാലു കിരിയത്ത് സംവിധാനം നിർവഹിച്ച നായകൻ എന്ന ചിത്രത്തിൻറെ ലൊക്കേഷനിൽ വച്ചാണ് പിന്നീട് മോഹൻലാലിനെ കാണുന്നത്.  തന്നെ കണ്ടപ്പോൾ തന്നെ അദ്ദേഹത്തിന് മനസ്സിലാവുകയും ചെയ്തു. വീട്ടിലൊക്കെ പറഞ്ഞിട്ടാണോ വന്നത് എന്നായിരുന്നു ആദ്യത്തെ ചോദ്യം. 

അന്നൊക്കെ ആരും അറിയാതെ സിനിമയിലേക്ക് വണ്ടികയറുന്ന ഒരു ശീലം പൊതുവേ യുവാക്കൾക്കിടയിൽ ഉണ്ടായിരുന്നു.  ആ ചിത്രത്തിൻറെ സെറ്റിൽ വെച്ച് തുടങ്ങിയതാണ് താനും മോഹൻലാലും തമ്മിലുള്ള സൗഹൃദം. താന്‍ ആദ്യമായി ആക്ഷൻ പറഞ്ഞതും മോഹൻലാലിൻറെ മുഖത്ത് ക്യാമറ വെച്ചാണ്. ഒരു നല്ല കഥയുണ്ടെങ്കിൽ ഏത് സമയത്തും സിനിമ ചെയ്യാമെന്ന വാക്ക് തനിക്ക് മോഹൻലാൽ തന്നിട്ടുണ്ടെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.