ഒരു ചാനല്‍ ഷൂട്ടിന് പോകേണ്ടതിന്റെ തലേദിവസം മുതൽ വയ്യാതെയായി.  വല്ലാത്ത നെഞ്ചുവേദനയും ശരീരവേദനയും ഉണ്ടായി…. തന്നെപ്പോലെ ജീവിതത്തിൽ അടുക്കും ചിട്ടയുമില്ലാതെ ആരെങ്കിലും ഉണ്ടെങ്കിൽ അവരോടു സുബിക്ക് ചിലത് പറയാനുണ്ട്.

മലയാളികൾക്ക് വളരെ സുപരിചിതയായ താരമാണ് സുബി സുരേഷ്.  മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേപോലെ തിളങ്ങി നിൽക്കുന്ന സുബിക്ക് സമൂഹമാധ്യമത്തിലും നിരവധി ആരാധകരാണ് ഉള്ളത്. കഴിഞ്ഞദിവസം ‘ഒന്ന് വർഷോപ്പിൽ കയറി’ എന്ന ക്യാപ്ഷനോടെ ഒരു വീഡിയോ പങ്കുവച്ചത്. കയ്യിലിരിപ്പ് നല്ലതല്ലാത്തതുകൊണ്ട് ആണ് വര്‍ക്ക് ഷോപ്പില്‍ കയറേണ്ടി വന്നതെന്നും സുബി പറയുന്നു.

സമയത്ത് ഭക്ഷണം കഴിക്കുക മരുന്നുകൾ കൃത്യമായി കഴിക്കുക തുടങ്ങിയ യാതൊരു തുടങ്ങിയ യാതൊരു നല്ല ശീലവും തനിക്കില്ല അതുകൊണ്ട് എല്ലാം കൂടി ഒരുമിച്ച് വന്ന് 10 ദിവസം ആശുപത്രിയിൽ കിടക്കേണ്ട സാഹചര്യം വന്നു. ഒരു ചാനലിന് ഷൂട്ടിന് പോകേണ്ടതിന്റെ തലേദിവസം മുതൽ വയ്യാതെയായി.  വല്ലാത്ത നെഞ്ചുവേദനയും ശരീരവേദനയും ഉണ്ടായി.  ഒന്നും കഴിക്കാനും പറ്റുന്നുണ്ടായിരുന്നില്ല ഇളനീർ വെള്ളം പോലും കുടിച്ചപ്പോൾ ശര്‍ദ്ദിച്ചു.   രണ്ടുദിവസം മുമ്പ് നെഞ്ചുവേദന അധികമായപ്പോൾ ഒരു ക്ലിനിക്കിൽ പോയി ഈ സീ ജീ എടുത്തു, അതില്‍   കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് പരിശോധിച്ചപ്പോള്‍ പൊട്ടാസ്യം കുറവുണ്ടെന്ന് പറഞ്ഞു. അതിനു നൽകിയ മരുന്ന് കഴിച്ചു.

വർക്കുണ്ടെങ്കിൽ അത് ഒഴിവാക്കേണ്ടി വരുന്ന ഭയങ്കര പ്രയാസം ഉള്ള കാര്യമായിട്ടാണ് താൻ കരുതുന്നത്. വര്‍ക്ക്  ഉണ്ടാകുമ്പോൾ മരുന്നോ ഭക്ഷണമോ കഴിക്കാറില്ല. കൊറോണ കഴിഞ്ഞ് കുറച്ചുകാലം വീട്ടിലിരുന്നപ്പോൾ തന്നെ മടുത്തു. ഇപ്പോൾ എന്ത് വര്‍ക്ക് കിട്ടിയാലും ആർത്തിയാണ്.  പൈസയ്ക്ക് വേണ്ടിയല്ല വെറുതെയിരിക്കാൻ പറ്റാത്തതുകൊണ്ടാണ്. ആരെങ്കിലും  നിർബന്ധിച്ചാല്‍ മാത്രമേ ആഹാരം കഴിക്കാറുള്ളൂ.  ആഹാരം കഴിക്കാതെ വന്നതോടെ മഗ്നീഷ്യം, പൊട്ടാസ്യം,  സോഡിയം, എല്ലാം ശരീരത്തിൽ കുറഞ്ഞു.

10 ദിവസത്തോളം ആശുപത്രിയിൽ അഡ്മിറ്റായി. പൊട്ടാസ്യം ശരീരത്തില്‍ കയറ്റുമ്പോൾ വല്ലാത്ത വേദനയാണ്. പാൻക്രിയാസിൽ ഒരു കല്ലുണ്ടെന്നും കണ്ടെത്തി. പക്ഷേ അത് നിലവിലത്തെ സാഹചര്യത്തിൽ അത്ര പ്രശ്നമല്ല പക്ഷേ ഈ രീതിയിൽ മുന്നോട്ട് പോയാൽ അത് പ്രശ്നമായേക്കാം.  മരുന്നു കഴിച്ചിട്ട് മാറിയില്ല എന്നുണ്ടെങ്കിൽ കീഹോൾ ചെയ്തു നീക്കണ്ട നില വരും. താന്‍ ഒരു മെഡിസിനും കൃത്യമായി കഴിക്കാറില്ല,  ഇനിമുതൽ അത് ശ്രദ്ധിക്കണം ഇപ്പോൾ കൃത്യമായി ഭക്ഷണം കഴിക്കാൻ തുടങ്ങി തന്റെ ഉഴപ്പാണ് എല്ലാത്തിനും കാരണം. എന്നാൽ ഇനി അത്തരത്തിലുള്ള ശീലങ്ങളൊക്കെ മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നത്,  അനുഭവത്തിൽ നിന്ന് പഠിച്ചതാണ് ഇതെല്ലാം. ജീവിതത്തിൽ തന്നെ പോലെ അടുക്കും ചിട്ടയുമില്ലാതെ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ഈ അറിവ് നൽകാൻ വേണ്ടിയാണ് ഇപ്പോൾ ഈ വീഡിയോ പങ്കുവെക്കുന്നന്നും സുബി പറഞ്ഞു. 

Leave a Reply

Your email address will not be published.