അന്ന് വാപ്പിച്ചി തനിക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങിത്തന്നത് എന്തിനാണെന്ന് ഇപ്പോഴാണ് മനസിലാകുന്നതെന്ന് ദുല്‍ഖര്‍ സല്‍മാന്‍…

മലയാള ചലച്ചിത്രലോകത്തെ ഏറ്റവും മൂല്യം ഉള്ള അച്ഛനും മകനുമാണ് മമ്മൂട്ടിയും മകന്‍ ദുല്‍ഖറും. ഇരുവരേയും സംബന്ധിച്ച എല്ലാ വിശേഷങ്ങള്ക്കും
നവ മാധ്യമങ്ങളില്‍ വന്‍ ഡിമാന്‍റാണ്. ഇപ്പോഴിതാ  മമ്മൂട്ടി വീട്ടില്‍ എങ്ങനെയാണെന്ന് ദുല്‍ഖര്‍ പറഞ്ഞ കാര്യങ്ങളാണ് നവ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ദുല്‍ഖര്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ സീതാരാമത്തിന്റെ പ്രൊമോഷനോട് അനുബന്ധിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ മമ്മൂട്ടിയുടെ ചില സ്വഭാവങ്ങളെ കുറിച്ച്‌ വാചാലനായത്.

തന്‍റെ പിതാവിന്‍റെ ഒപ്പം ഉള്ള കുട്ടിക്കാലത്തെ അനുഭവങ്ങളാണ് ദുല്‍ഖര്‍ ആരാധകരുമായി പങ്കു വച്ചത്. 

കുട്ടിക്കാലത്ത് വാപ്പച്ചി തനിക്ക് ധാരാളം കളിപ്പാട്ടങ്ങള്‍ വാങ്ങി തരുമായിരുന്നു. എന്നാല്‍ അതൊന്നും തനിക്ക് കളിയ്ക്കാന്‍ വേണ്ടി ആയിരുന്നില്ല, മറിച്ച് അദ്ദേഹത്തിന് കളിക്കുന്നതിന് വേണ്ടി ആയിരുന്നുവെന്ന് ദുല്‍ഖര്‍ പറയുന്നു. അന്നൊക്കെ ട്രാക്കിലൂടെ ഓടിക്കാന്‍ പറ്റുന്ന തരത്തിലുള്ള റിമോട്ട് കാര്‍ ഒക്കെ വീട്ടില്‍  വാങ്ങി  കൊണ്ടു വരുമായിരുന്നു.

പിന്നീട് വാപ്പച്ചി തന്നെ അതെല്ലാം സെറ്റ് ചെയ്ത് ഓടിച്ച്‌ കളിക്കുകയാണ് ചെയ്യാറുള്ളത്. അന്ന് അദ്ദേഹം തനിക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങിത്തന്നത് എന്തിനാണെന്ന് ഇപ്പോഴാണ് മനസിലാക്കുന്നത്. ഒരു കുട്ടിയുണ്ടെങ്കില്‍ വീണ്ടും കുട്ടി ആകുന്നതിനുള്ള ഒരു ലൈസന്‍സാണ് കിട്ടുന്നതെന്നും ദുല്‍ഖര്‍ പറയുന്നു.

ഇപ്പോള്‍ തന്‍റെ മകള്‍ മറിയത്തിന് വേണ്ടി എന്തെങ്കിലും കളിപ്പാട്ടം വാങ്ങാന്‍ പോകുമ്ബോള്‍ അത് താനും ചെയ്യാറുണ്ട്. മകളോട് ഇഷ്ടമുള്ള കാര്‍ സെലക്‌ട് ചെയ്യാന്‍ പറയും. കാരണം തനിക്ക് കാര്‍ വളരെ ഇഷ്ടമാണ്. മകള്‍ക്ക് വേണ്ടി വാങ്ങിയാല്‍ തനിക്കും അതോടിച്ച്  കളിക്കാനാകും. എല്ലാ രക്ഷിതാക്കളും ഇങ്ങനെ തന്നെ ആണെന്നാണ് തോന്നുന്നതെന്നു ദുല്‍ഖര്‍ പറയുന്നു.

Leave a Reply

Your email address will not be published.