ഗുരു ദക്ഷിണ വേണമെന്ന് പറഞ്ഞു ഹോട്ടലിലേക്ക് ക്ഷണിച്ചു വരുത്തി… തന്‍റെ ശരീരമാണ് അയാള്‍ ആഗ്രഹിക്കുന്നതെന്ന  കാര്യം പിന്നീടാണ് മനസ്സിലാക്കുന്നത്..  കാസ്റ്റിംഗ് കൌച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞ്  കസ്തൂരി…

സിനിമാ ലോകത്തെ പരസ്യമായ രഹസ്യമാണ് കാസ്റ്റിങ് കൗച്ച്‌. സമൂഹവും സിനിമാരംഗവും എത്രയൊക്കെ  പുരോഗമിച്ചെന്നു പറഞ്ഞാലും കാസ്റ്റിങ് കൗച്ച്‌ ഇപ്പൊഴും തുടര്‍ന്നു. പല മികച്ച അഭിനേതാക്കള്‍ക്കും അതിന്റെ പേരില്‍ ഈ രംഗം തന്നെ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. വഴങ്ങാത്തവരെ ഒരു സംഘം ലോബി പോലെ പ്രവര്‍ത്തിച്ച് ഈ ഇന്‍റസ്ട്രിയില്‍ നിന്നു തന്നെ പാടേ ഒഴിവാക്കിയിട്ടും ഉണ്ട്. ഇപ്പോഴിതാ തനിക്ക് ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ ദുരനുഭവങ്ങളെ കുറിച്ച്‌ തുറന്നു പറയുകയാണ് പ്രശസ്ത നടി കസ്തൂരി.  അവരുടെ ഈ തുറന്നു പറച്ചില്‍ സമൂഹ മാധ്യമത്തില്‍ വീണ്ടും കാസ്റ്റിംഗ് കൌച്ചിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴി വച്ചിട്ടുണ്ട്. തനിക്ക് സിനിമയില്‍ നിന്നും നിരവധി  ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു കസ്തൂരി തുറന്നു പറയുന്നു.

ചലചിത്ര മേഖലയിലേക്ക് എത്തിയ ആദ്യ നാളുകളാണ് തനിക്ക് ദുരനുഭവം നേരിടേണ്ടി വന്നിട്ടുള്ളതെന്ന് കസ്തൂരി വിശദമാക്കുന്നു. തന്നെ അഭിനയിക്കാന്‍ വിളിച്ച സംവിധായകന്‍ ഗുരുദക്ഷിണ വേണമെന്ന് അറിയിച്ചു. ചില സന്ദര്‍ഭങ്ങളെ ഉദാഹരണമായി കാണിച്ച് അയാള്‍ തന്നോട് ഗുരുദക്ഷിണയുടെ കാര്യം പറഞ്ഞുവെന്ന് കസ്തൂരി പറയുന്നു. ഗുരുദക്ഷിണ പല രീതിയില്‍ നല്‍കാമെന്ന് അയാള്‍ പറഞ്ഞപ്പോള്‍ ആദ്യം അതിന്റെ അര്‍ത്ഥം മനസ്സിലായില്ല. പിന്നീടാണ് തന്‍റെ ശരീരമാണ് അയാള്‍ ആഗ്രഹിക്കുന്നതെന്ന  കാര്യം താന്‍ മനസ്സിലാക്കിയതെന്നും കസ്തൂരി പറയുന്നു.

പിന്നീട് തന്‍റെ മുത്തച്ഛന്റെ പ്രായമുള്ള ഒരു നിര്‍മാതാവ് തന്നെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തി. അയാളുടെ പ്രായം ഒന്നു കൊണ്ട് മാത്രമാണ് താന്‍ അയാളെ അന്ന് വെറുതെ വിട്ടതെന്നും കസ്തൂരി പറയുന്നു.

മലയാളത്തില്‍ നിരവധി ചിത്രങള്‍ ചെയ്തിട്ടുള്ള കസ്തൂരി, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ചക്രവര്‍ത്തി, അഗ്രജന്‍, രഥോത്സവം, മംഗല്യ പല്ലക്ക്, സ്‌നേഹം, പഞ്ചപാണ്ഡവര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ പരിചിതയാണ്. 

Leave a Reply

Your email address will not be published.